മാ​പ്പ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Thursday, May 8, 2025 5:23 PM IST
റോ​ജീ​ഷ് സാം ​സാ​മൂ​വ​ൽ
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ "മാ​പ്പ് മ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷം' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്തും (7733 Castor Ave, Philadelphia, PA 19152).

സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ന്യൂ​യോ​ർ​ക്കി​ലെ ജെ​യിം​സ്ടൗ​ൺ ക​മ്യൂ​ണി​റ്റി കോ​ള​ജ് സോ​ഷ്യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹ്യു​മാ​നി​റ്റീ​സ് ഇ​ൻ​സ്ട്ര​ക്ട​ർ സി​ബി സ​ണ്ണി തോ​മ​സാ​ണ് മ​ദേ​ഴ്‌​സ് ഡേ​യു​ടെ മു​ഖ്യാ​തി​ഥി​യെ​ന്ന് വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്‌​സ​ൺ ദീ​പ തോ​മ​സ് പ​റ​ഞ്ഞു.


ത​ദ​വ​സ​ര​ത്തി​ൽ അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കും. വു​മ​ൺ​സ് ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മാ​പ്പ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, ലി​ജോ പി. ​ജോ​ർ​ജ്, ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ),

വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്‌​സ​ൺ ദീ​പ തോ​മ​സ്, ആ​ർ​ട്ട്സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഷി​ത ശ്രീ​ജി​ത്ത്‌, ഐ‌​ടി എ​ഡ്യൂ​ക്കേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഫെ​യ്ത്ത് മ​രി​യ എ​ൽ​ദോ, ക​മ്മി​റ്റി അം​ഗം ലി​സി ബി. ​തോ​മ​സ്, സോ​യ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.