മി​ഡ്‌​ല​ന്‍​ഡ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റ് ഗം​ഭീ​ര​മാ​യി
Saturday, August 3, 2024 4:48 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഡ​ബ്ലി​ന്‍: ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ ക​മ്യൂ​ണി​റ്റി ലീ​ഷ് (ഐ​സി​സി​എ​ല്‍) സം​ഘ​ടി​പ്പി​ച്ച മി​ഡ്‌​ല​ന്‍​ഡ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റ് "ഉ​ത്സ​വ് 2024' വേ​ദി അ​യ​ര്‍​ല​ൻ​ഡി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ സ്പ​ന്ദ​ന​വും ആ​വേ​ശ​വു​മാ​യി.

പോ​ർ​ട്ട്‌​ലോ​യി​സി​ൽ അ​ര​ങ്ങേ​റി​യ മി​ഡ്‌​ല​ന്‍​ഡ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റി​ല്‍ സി​നി​മ താ​രം അ​ന്ന രാ​ജ​ന്‍(​ലി​ച്ചി) പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി.



ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ആ​രം​ഭി​ച്ച ക​ലാ​കാ​യി​ക മേ​ള​യി​ല്‍ ആ​വേ​ശം നി​റ​ഞ്ഞ വ​ടം​വ​ലി, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ചി​ത്ര ര​ച​ന, പ​ഞ്ച​ഗു​സ്തി, പെ​നാ​ല്‍​റ്റി ഷൂ​ട്ട്ഔ​ട്ട്, ബൗ​ളിം​ഗ്, ഷോ​ര്‍​ട്പു​ട്ട്, പു​ഷ്അ​പ്, റു​ബി​ക്സ് ക്യൂ​ബ് സോ​ള്‍​വിംഗ് തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.

മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള കാ​ഷ് പ്രെെ​സ്, മ​റ്റു ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക്ലൗഡ് 9 അ​വ​ത​രി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക്, കു​മ്പ​ളം നോ​ര്‍​ത്തി​ന്‍റെ സം​ഗീ​ത​വി​രു​ന്ന്, ദ​ര്‍​ശന്‍റെ ച​ടു​ല താ​ള​ത്തി​ലു​ള്ള ഡി​ജെ എ​ന്നി​വ​യും മി​ഡ്‌ലന്‍​ഡ് ഫെ​സി​റ്റി​നെ വേ​റി​ട്ട​താ​ക്കി.




പ്ര​തി​ഭാ​ധ​ന​രാ​യ ന​ര്‍​ത്ത​ക​രെ അ​ണി​നി​ര​ത്തി മു​ദ്ര ആ​ര്‍​ട്ട്സും കു​ച്ചി​പ്പു​ടി​യു​മാ​യി ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ​യാ​യ സ​പ്ത രാ​മ​ന്‍ ന​മ്പൂ​തി​രി​യു​ടെ സ​പ്ത​സ്വ​ര നൃ​ത്ത​സം​ഘ​വും വേ​ദി​യെ ധ​ന്യ​മാ​ക്കി.



ഭ​ക്ഷ​ണ​പ്രേ​മി​ക​ള്‍​ക്കാ​യി രൂ​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ര​സ​ക്കൂ​ട്ടു​ക​ളൊ​രു​ക്കി ഇ​ന്ത്യ​ന്‍, ഐ​റീ​ഷ്, ആ​ഫ്രി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ മി​ഡ്‌​ല​ന്‍​ഡ് ഫെ​സ്റ്റിന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു.