യാത്രയപ്പു നൽകി
Thursday, May 10, 2018 1:03 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ കഴിഞ്ഞ 5 വർഷമായി സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം ചെയ്തു വിരമിക്കുന്ന ഷിജു എംവിക്കു യാത്രയയപ്പു നൽകി.

ഇടവകയുടെ ഉപഹാരം വികാരി ഫാ. പയസ് മലേകണ്ടത്തിൽ, ഫാ. റോബിൻ മൂലൻ, കൈക്കാരൻ റെജി നെല്ലിക്കുന്നത്ത് എന്നിവർ ചേർന്നു സമ്മാനിച്ചു. മതബോധന അധ്യാപകരും ഡൽഡി സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ പ്രതിനിധികളും ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ അധ്യാപകരായി സേവനം ചെയ്തുവന്ന ഡാനി ഷിന്േ‍റാ, നൈസി, വിനീത് എന്നിവർക്കും ഫാ. റോബിൻ മൂലൻ ഉപഹാരം സമ്മാനിച്ചു.

ഡൽഹി സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ ദിൽഷാദ് ഗാർഡനിൽ സംഘടിപ്പിച്ച ഡാൻസ് കോന്പറ്റീഷനിൽ സോളോ ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ നവീന ജയിംസിനേയും ഫരീദാബാദ് രൂപതയുടെ മതബോധന സ്കോളർഷിപ്പ് മത്സരത്തിൽ ഇടവകയിൽനിന്നും ഒന്നാം സ്ഥാനം നേടിയ എബിൻ പ്രിൻസിനേയും ചടങ്ങിൽ അഭിനന്ദിച്ചു.