പ​തി​നൊ​ന്നാ​മ​ത് കൈ​പ്പു​ഴ സം​ഗ​മം വൂ​സ്റ്റ​ർ​ഷെ​യ​റി​ൽ ആ​ഘോ​ഷി​ച്ചു
Wednesday, May 16, 2018 11:28 PM IST
വൂ​സ്റ്റ​ർ​ഷെ​യ​ർ: പ​തി​നൊ​ന്നാ​മ​ത് കൈ​പ്പു​ഴ സം​ഗ​മം മേ​യ് 12 ന് ​വൂ​സ്റ്റ​ർ​ഷെ​യ​റി​ലെ വാ​ൻ​ഡ​ണ്‍ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ പ്ര​കൃ​തി ര​മ​ണീ​യ​വും ശാ​ന്ത​സു​ന്ദ​ര​വു​മാ​യ കൈ​പ്പു​ഴ എ​ന്ന കൊ​ച്ചു​ഗ്രാ​മ​വാ​സി​ക​ൾ, ജി​ജോ കി​ഴ​ക്കേ​ക്കാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന മേ​രി​ക്കു​ട്ടി ചാ​ക്കോ തി​രി​തെ​ളി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​കെ​കെ​സി​എ, യു​കെ​കെ​സി​ഡ​ബ്ല്യ​എ​ഫ്, കെ​സി​വൈ​എ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കൈ​പ്പു​ഴ​ക്കാ​രെ യോ​ഗം ആ​ദ​രി​ച്ചു. നാ​ട്ടി​ലു​ള്ള നി​രാ​ലം​ബ​രാ​യ സ​ഹോ​ദ​ര​ന് കൈ​പ്പു​ഴ ചാ​രി​റ്റി​യു​ടെ വ​ക​യാ​യി സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​വാ​ൻ ഈ ​വ​ർ​ഷ​ത്തെ സം​ഗ​മം തീ​രു​മാ​നി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം, അ​ടു​ത്ത വ​ർ​ഷ​ത്തെ സം​ഗ​മം ന​ട​ത്തു​ന്ന​തി​നാ​യി പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ജെ​യിം​സ് പൈ​നു​മ്മൂ​ട്ടി​ൽ, സ​ണ്ണി ലൂ​ക്കോ​സ്, ജോ​ർ​ജ് ജോ​സ​ഫ്, എ​ന്നി​വ​രെ പു​തി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു .

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്