ടിപ്സ് ഫോർ വിമൺ വിജയകരമായി
Monday, December 2, 2019 10:45 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ "ടിപ്സ് ഫോർ വിമൺ' പരിപാടി വിജയകരമായി. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവരുടെയും ജനറൽ കോഓർഡിനേറ്റർ ആയ റോസ് വടകരയുടെയും നേതൃത്വത്തിലാണ് അരങ്ങേറിയത്. ടിപ്സ് ഫോർ വിമൻ പരിപാടിയിൽ തുണിയിൽ വിദഗ്ദ്ധമായ രീതിയിൽ ഡിസൈനുകൾ ഉണ്ടാക്കുന്നതും സംബന്ധിച്ച ക്ലാസുകൾ നയിച്ചത് ബെറ്റി അഗസ്റ്റിനാണ്. ശരീരത്തിന്‍റെ ആരോഗ്യപരിപാലനത്തിനും മാനസിക ഏകീകരണത്തിനും ഉതകുന്ന വ്യായാമ യോഗ ക്ലാസ് നയിച്ചത് സാറ അനിലാണ്.

വെജിറ്റബിൾ കൊണ്ട് വിവിധ ആർട്ടുകളും രൂപങ്ങളും രൂപപ്പെടുത്തി എടുക്കുന്നതിൽ ക്ലാസുകൾ നയിച്ചത് നീനു കാട്ടുക്കാരനാണ്. വിവിധ പഴവർഗങ്ങളും പ്രകൃതിദത്തമായി ലഭിക്കുന്ന ചില ഇലവർഗങ്ങളും ചേർത്ത് മിക്സ് ചെയ്തു ആരോഗ്യപരമായ സ്മൂത്തി ഉണ്ടാക്കുന്നത് പഠിപ്പിച്ചത് റ്റിസി ഞാറവേലിയും, ഭക്ഷണക്രമീകരണം ക്ലാസ് നയിച്ചത് സുശീല ജോൺസൺ, റ്റെറിൽ വള്ളിക്കളവുമാണ്. സൂസൻ ഇടമല, ഷിജി അലക്സ്, മേഴ്സി കുര്യാക്കോസ് എന്നിവരും ക്ലാസുകൾ നയിച്ചു. പ്രസ്തുത ക്ലാസുകള്‍ ദൈനംദിന ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടുന്നതായതുകൊണ്ട് ഇനിയും ഇത്തരം പഠന ക്ലാസുകൾ നടത്തണമെന്ന എല്ലാവരുടെയും താത്പര്യം പരിഗണിക്കുന്നതാണെന്ന് വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു. പരിപാടികളുടെ അവസാനം നടത്തിയ റാഫിൾ ഡ്രോയുടെ സ്പോൺസേഴ്സ് വയലറ്റ് ഡിസൈനും അൻസാ ബ്യൂട്ടി സലൂണും ആയിരുന്നു.

റിപ്പോർട്ട്: ജോഷി വള്ളിക്കള്ളം