ലാന വെബ്സൈറ്റ് ഉദ്ഘാടനവും ഓണാഘോഷവും സെപ്റ്റംബർ 12 ന്
Thursday, September 10, 2020 9:33 PM IST
ഡാളസ്: അമേരിക്കയിലെയും കാനഡയിലെയും മലയാള ഭാഷാസ്നേഹികളുടെ ആഗോള സാഹിത്യ സംഘടനയായ ലാനാ വെബ്സൈറ്റ് ഉദ്ഘാടനവും ഓണാഘോഷവും സെപ്റ്റംബർ 12നു (ശനി) രാവിലെ 10 ന് (Central Standard Time) നടക്കും.

ഇന്ത്യൻ സമയം രാത്രി 8.30ന് കേരള സാംസ്കാരിക മന്ത്രി ഏ.കെ ബാലൻ, ലാനാ വെബ് സൈറ്റ് ഓൺലൈൻ വീഡിയോ വഴി സമാരംഭം കുറിക്കും. പ്രശസ്ത വാഗ്മി ഡോ. എം.വി. പിള്ള, മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്, ലാനാ ഉപദേശകസമിതി ചെയർമാൻ ജോൺ മാത്യു എന്നിവർ ആശംസകൾ നേർന്നു പ്രസംഗിക്കും.

ലാനാ പ്രസിഡന്‍റ് ജോസൻ ജോർജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി അനിലാൽ ശ്രീനിവാസൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് ജെയിൻ ജോസഫ് നന്ദി പറയും. ട്രഷറർ കെ.കെ . ജോൺസൺ, ജോയിന്‍റ് സെക്രട്ടറി ജോർജ് നടവയൽ എന്നിവർ വിശിഷ്ടാതിഥികളെ ആദരിക്കും.

തുടർന്ന് "കരുതലോടെ ഓണം 2020' എന്നു പേരിട്ട ഓണാഘോഷം അരങ്ങേറും.

ലാനാ ഓണാഘോഷ കലാപരിപാടികൾ മലയാളസാഹിത്യവിഷയങ്ങളെ കേന്ദ്രീകരിച്ചാവും. നൃത്തങ്ങൾ, കവിതകൾ, ഗാനങ്ങൾ, താളമേളങ്ങൾ എന്നീ കലായിനങ്ങൾ വേദി ഉണർത്തും. ഡാളസ്‌ ഭരതകലാ തീയേറ്റേഴ്സ്‌, വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ "പ്രേമലേഖനം' എന്ന കൃതിയുടെ സംക്ഷിപ്ത ആശയാവിഷ്ക്കാരം, 20 മിനിറ്റ് ദൈർഘ്യത്തിൽ അവതരിപ്പിക്കും.

അമേരിക്കയിലെ എല്ലാ കലാസാഹിത്യാസ്വാദകരെയും ലാനാ ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു.

ലാനാ സൂം മീറ്റിങ്ങ് ഐഡി: 81780416128

വിവരങ്ങൾക്ക്: ജോസൻ ജോർജ് (ലാനാ പ്രസിഡന്‍റ്)

ഫോൺ: +1(469) 767-3208. ഇമെയിൽ: [email protected].

അനിലാൽ ശ്രീനിവാസൻ, ലാനാ സെക്രട്ടറി, ഫോൺ +1 (630) 400-9735. ഇമെയിൽ: [email protected]

ലാന കമ്മ്യൂണിക്കേഷൻസ് സബ് കമ്മിറ്റി ചെയർമാൻ ശങ്കർ മന, ബിന്ദു ടിജി എന്നിവർ ലാനാ വെബ്സൈറ്റ് നിർമാണത്തിൽ സാങ്കേതിക സഹായം നൽകുന്നു.

റിപ്പോർട്ട്: ജോർജ് നടവയൽ