വിനയം വിശ്വാസിയുടെ അലങ്കാരമാകണം: ജാഫർ മൗലവി കല്ലടി
Monday, July 22, 2019 10:14 PM IST
ദമാം: സൃഷ്ടാവ് സമ്മാനിച്ച അനുഗ്രഹങ്ങൾക്ക് വിശ്വാസി സമൂഹം നന്ദിയുള്ളവരാകണമെന്നും ഭൂമിയിലെ ജീവിതത്തിൽ ലഭ്യമായ സന്പത്തും ആരോഗ്യവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കണമെന്നും യുവ പ്രബോധകനും വാഗ്മിയുമായ ജാഫർ മൗലവി കല്ലടി അഭിപ്രായപ്പെട്ടു.

മരണം എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് അഹങ്കാരം എന്ന തി·യെ പ്രതിരോധിക്കാൻ വിനയം എന്ന ന·യെ കൊണ്ട് വിശ്വാസിക്ക് സാധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്ന ലഹരിയും പ്രകൃതി വിരുദ്ധ ലൈംഗികതയും പരിഷ്കാരത്തിന്‍റെ മേലങ്കി അണിയുന്ന കാലിക സാഹചര്യത്തിൽ ഇത്തരം പരീക്ഷണങ്ങളെ ധാർമിക ചിന്തകളിലും വിജ്ഞാനങ്ങളിലൂടെ ശക്തമായി പ്രതിരോധിച്ച് ലഭ്യമായ അനുഗ്രഹങ്ങൾക്ക് അനശ്വരമായ പരലോക ജീവിതത്തിൽ വിചാരണയുണ്ടാകുമെന്ന യഥാർത്ഥ സത്യം മനസിലാക്കി പാപ മുക്തമായ ജീവിതം നയിക്കാൻ യഥാർത്ഥ വിശ്വാസിക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണത്തിനു വേണ്ടി ഒരുങ്ങുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി ദമാം ഇന്ത്യൻ ഇസ്ലാഹി സെൻറിൽ നടന്ന വാരാന്ത്യ പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈസൽ കൈതയിൽ സ്വാഗതവും നൗഷാദ് കാസിം തൊളിക്കോട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം