ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ഒമാന്‍റെ പുതിയ സുൽത്താൻ
Saturday, January 11, 2020 6:04 PM IST
മ​സ്കറ്റ്: ഒ​മാ​ന്‍റെ പുതിയ സുൽത്താനായി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​യി​ദ് അ​ല്‍ സ​യി​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പൈതൃക, സാംസ്‌കാരിക മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്‍റെ ബന്ധു കൂടിയാണ് ഹൈതം.

ശ​നി​യാ​ഴ്ച രാ​വി​ലെ ഫാ​മി​ലി കൗ​ൺ​സ​ലി​നു മു​ന്നി​ൽ ഹൈ​തം ബി​ന്‍ താ​രി​ഖ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

പുതിയ സുല്‍ത്താനെ നേരത്തേ സുല്‍ത്താന്‍ ഖാബൂസ് തീരുമാനിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസ് മുദ്ര വച്ചു നല്കിയിരുന്ന വില്പത്രം മരിച്ചു കബറടക്കത്തിനു തൊട്ടു മുന്‍പ് അല്‍ ബുസ്താന്‍ പാലസില്‍ റോയല്‍ ഫാമിലി കൗണ്‍സില്‍ തുറന്നു തീരുമാനങ്ങള്‍ വെളിപ്പെടുത്തി.

എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​വും സൗ​ഹൃ​ദ്​ബ​ന്ധ​വും സ്ഥാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം രാ​ജ്യ​ത്തോടായി നടത്തിയ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് പു​ല​ർ​ത്തി​യ ന​യ​ങ്ങ​ൾ ത​ന്നെ​യാ​വും രാ​ജ്യം തു​ട​രു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

1954 ഒക്ടോബര്‍ 23-നു ജനിച്ച അല്‍ സയിദ് രാജകുടുംബാംഗമായ ഹൈതം ബിന്‍ താരിക് അല്‍ സയിദ് തികഞ്ഞ കായിക പ്രേമി കൂടിയാണ്. എണ്‍പതുകളില്‍ ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ ആദ്യ തലവനായി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. പിംബോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം. വിവിധ മന്ത്രാലയങ്ങളിലും സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സേവ്യർ കാവാലം