കുവൈറ്റ്: കുവൈറ്റ് മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ കേരളോൽസവം 2022 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയന്പലമാണ് പ്രകാശനകർമ്മം നിർവഹിച്ചത്.
നവംബർ 11 വെള്ളിയാഴ്ച രാവിലെ 8 മുതൽ അബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിലാണ് കേരളോൽസവം സംഘടിപ്പിച്ചിരിക്കുന്നത്. 8 വേദികളിലായി 70 ൽ പരം മൽസരയിനങ്ങൾ അരങ്ങേറും. കിഡ്സ്, സബ് ജൂനിയർ , ജൂനിയർ , സീനിയർ , പുരുഷൻമാർ , സ്ത്രീകൾ തുടങ്ങി വിവിധ കാറ്റഗറിങ്ങളിലായി നാലു സോണുകളിൽ നിന്നുമായി ആയിരത്തോളം മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
ലിസി മാത്യു -ഫഹാഹീൽ , നിഷാദ് ഇളയത് - ഫർവാനിയ , റഷീദ് ബാവ- അബ്ബാസിയ , ജവാദ് അമീര്‍ സാൽമിയ എന്നിവരാണ് സോണൽ ക്യാപ്റ്റന്മാർ. പ്രവാസി വെൽഫെയർ കുവൈറ്റ് പ്രസിഡന്റ് അൻവർ സയീദ്, കേരളോൽസവം ജനറൽ കണ്വീണർ ലായിക് അഹമ്മദ്, ജനറൽ സെക്രെട്ടറിമാരായ റഫീഖ് ബാബു പൊൻമുണ്ടം, ഗിരീഷ് വയനാട് , വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, റസീന മുഹിയുദ്ദീൻ, സെക്രട്ടറിമാരായ വഹീദ ഫൈസൽ, ഷഫീർ അബൂബക്കർ, ട്രഷറർ ശൗക്കത്ത് വളാഞ്ചേരി , അസി. ട്രഷറര്‍ വിഷ്ണു നടേഷ് , ഷീബ ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങളും പ്രവാസി വെൽഫെയർ കുവൈറ്റിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഉടൻ പ്രസിദ്ധപ്പെടുത്തും .
കൂടുതൽ വിവരങ്ങൾക്ക് : 66382869