ദോഹ: ഖത്തർ ഫിഫ 2022 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുന്പോൾ ഏറ്റവുമധികം മലയാളികൾ കളികാണാനെത്തുന്ന ഫിഫ ലോകപ്പിനെ വരവേൽക്കാൻ മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ രചനയിൽ സിഎംഎസ് ഓർക്കട്ര സംഗീത നിർവഹിച്ച് പ്രശസ്ത ഗായകൻ ആദിൽ അത്തുവും സംഘവും ആലപിച്ച വെൽക്കം വേൾഡ് കപ്പ് എന്ന സംഗീത ആൽബം റേഡിയോ മലയാളംം സിഇഒ അൻവർ ഹുസൈൻ പ്രകാശനം ചെയ്തു. കെ.എംസിസി അധ്യക്ഷൻ എസ്എഎം ബഷീർ ആൽബത്തിന്റെ സിഡി. ഏറ്റുവാങ്ങി. ആൽബത്തിന്റെ ഓണ്‍ലൈൻ ലോഞ്ചിംഗ് മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര നിർവഹിച്ചു.
വേൾഡ് കപ്പിനെ വരവേൽക്കുന്ന നിരവധി ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും തനതായ മാപ്പിളപ്പാട്ട് ശൈലിയിലുള്ള ജി.പി.യുടെ ഗാനം സഹൃദയലോകം ഏറ്റെടുക്കുമെന്ന് പ്രകാശന ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ഖത്തറിലെ ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ അറബി സബ്ടൈറ്റിലുകളോടെയാണ് പുറത്തിറങ്ങിയത്.
മുസ്തഫ ഫാൽക്കണ്‍, ഡോ. എം.പി. ഷാഫി ഹാജി, ബന്ന ചേന്ദമംഗല്ലൂർ, പി.എ. നൗഷാദ്് എന്നിവർ ചടങ്ങിൽ അതിഥികളായിരുന്നു.
നിരവധി സിനിമ, സീരിയലുകൾ, ആൽബങ്ങൾ എന്നിവയുടെ സംഗീതള സംവിധാനം നിർവഹിച്ച അമീൻ ജവറിന്റെ സംവിധാനത്തിൽ പാട്ടുകാർ, നർത്തകികൾ, കോൽക്കളിക്കാർ ഈ ഗാനത്തോടൊപ്പം അണിചേരുന്നു.
പിന്നണിയിൽ പ്രവർത്തിച്ച സമർമീഡിയ മുക്കം, സുബൈർ പന്തലൂർ. ആദിൽ അത്തു, ജുനു സൗണ്ട് എഞ്ചിനിയർ, ഫസൽമാഷ് കൊടുവള്ളി, കാദർ കൊല്ലം, സിറാജ് വട്ടക്കയം, ഫൈസൽ ഡാൻസ് വേൾഡ് മുക്കം, ആനയംകുന്ന് കോൽക്കളികൂട്ടം എന്നിവരൊക്കെ ഈ ആൽബത്തിന്റെ വിജയശിൽപികളാണെന്നും ഫാസിൽ ഷാജഹാൻ, ബാപ്പുവാവാട് , മജീദ് നാദാപുരം ശരീഫ് മുക്കം. മുഹമ്മദ് അപ്പമണ്ണിൽ, മൂഹമ്മദ് കുട്ടി അരീക്കോട്, ഖാലിദ് വടകര എന്നിവരുടെ സഹകരണം പ്രത്യേകം ഓർക്കുന്നതായും ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.
ഗാനത്തിന്റെ ലിങ്ക് https://we.tl/t-HCJ1VjFlmJ