ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ യു​എ​സ് സു​പ്രിം​കോ​ട​തി ജ​ഡ്ജി​യും
Tuesday, October 16, 2018 11:04 PM IST
വാ​ഷിംഗ്ടൺ ഡി​സി: കാ​ത്ത​ലി​ക്ക് ചാ​രി​റ്റീ​സ് യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ ചാ​രി​റ്റി കാ​ന്‍റീ​നി​ൽ യു​എ​സ് സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി അ​ടു​ത്തി​ടെ സ്ഥാ​ന​മേ​റ്റ ജ​ഡ്ജി ബ്രി​ട്ട് കാ​വ​നൊ​യും. കാ​ത്ത​ലി​ക്ക് ചാ​രി​റ്റീ​സ് പ്ര​സി​ഡ​ന്‍റും, സി​ഇ​ഒ​യു​മാ​യ മൊ​ണ്‍​സീ​ഞ്ഞ​ർ ജോ​ണ്‍ എ​ൻ​സ​ല​റും കാ​വ​നൊ​യ്ക്കൊ​പ്പം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​ത്തി​യി​രു​ന്നു.

അ​സോ​സി​യേ​റ്റ് പ്ര​സി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫേ​ർ പ​ക​ർ​ത്തി​യ കാ​വ​നൊ​ന്‍റെ ചി​ത്ര​മാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഫു​ൾ സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച കാ​വ​നൊ​ൻ തി​ങ്ക​ളാ​ഴ്ച ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​തൊ​രു സാ​ധാ​ര​ണ സം​ഭ​വ​മ​ണെ​ന്നും, ഇ​തി​നു മു​ൻ​പും വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും പി​ന്നീ​ട് കാ​വ​നൊ​ൻ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ