ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ കേ​ര​ള​ദി​നാ​ഘേ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Monday, November 12, 2018 10:36 PM IST
ഫി​ലാ​ഡ​ൽ​ഫി​യ: കേ​ര​ള പി​റ​വി​യു​ടെ 62ാം വാ​ർ​ഷി​കം ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ന​വം​ബ​ർ നാ​ലി​ന് ശ​നി​യാ​ഴ്ച നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ സ്പൈ​സ് വി​ല്ലേ​ജ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ലെ ഐ.​വി ശ​ശി ന​ഗ​റി​ൽ ആ​ഘോ​ഷ​പു​ർ​വം കൊ​ണ്ടാ​ടി.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ഷി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​തി​ഥി​യാ​യെ​ത്തി​യ കേ​ര​ള​ത്തി​ലെ സു​പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​ൻ സ​തീ​ഷ്ബാ​ബു പ​യ്യ​ന്നൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​കാ​ലി​ക കേ​ര​ളം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ജാ​തീ​യ വേ​ർ​തി​രു​വു​ക​ളും അ​തി​ലൂ​ടെ​യു​ള്ള രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പു​ക​ളു​മെ​ന്നും ന​വ​കേ​ര​ള നി​ർ​മ്മി​തി​യി​ൽ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ത്ഥ​മാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും സ​തീ​ഷ്ബാ​ബു പ​റ​ഞ്ഞു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ) സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ (പ​ന്പ), ജോ​ബി ജോ​ർ​ജ് (കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ), ജീ​മോ​ൻ ജോ​ർ​ജ് (ഏ​ഷ്യ​ൻ അ​ഫേ​ഴ്സ്), തോ​മ​സ് പോ​ൾ (ഫ്ര​ണ്‍​ട്സ് ഓ​ഫ് തി​രു​വ​ല്ല), സു​രേ​ഷ് നാ​യ​ർ (ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി), ജോ​ർ​ജ് ന​ട​വ​യ​ൽ, (പി​യാ​നോ), പി.​കെ സോ​മ​രാ​ജ​ൻ (എ​സ് .എ​ൻ.​ഡി.​പി), ജോ​ർ​ജ്ജ് ക​ട​വി​ൽ (മേ​ള), റ​ജി ജോ​സ​ഫ് (ഫി​ൽ​മ), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ടി.​ജെ തോം​സ​ണ്‍ എ​ന്നി​വ​ർ കേ​ര​ള​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ല​ക്സ് തോ​മ​സ് സ്വാ​ഗ​ത​വും രാ​ജ​ൻ സാ​മു​വ​ൽ ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി. റോ​ണി വ​റു​ഗീ​സ് പൊ​തു​യോ​ഗം നി​യ​ന്ത്രി​ച്ചു.

കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ചു സ​തീ​ഷ്ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മ​ക​ഥ ര​ച​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു. കു​ടി​യേ​റ്റ ജീ​വി​ത​ത്തി​ലെ ഓ​ർ​മ്മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ആ​ത്മ​ക​ഥ ര​ച​ന എ​ങ്ങ​നെ സാ​ധ്യ​മാ​ക്കാ​മെ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. സെ​മി​നാ​റി​ൽ പ്രൊ​ഫ. കോ​ശി ത​ലí​ൽ, മു​ര​ളി. ജെ ​നാ​യ​ർ, നീ​ന പ​നí​ൽ, എം.​പി ഷീ​ല, ജോ​ർ​ജ്ജ് ന​ട​വ​യ​ൽ, അ​ല​ക്സ് തോ​മ​സ്, ഫാ​ദ​ർ ഫി​ലി​പ്പ് മോ​ഡ​യി​ൽ, അ​നി​ത പ​ണി​ക്ക​ർ, പി.​കെ സോ​മ​രാ​ജ​ൻ, സു​രേ​ഷ് നാ​യ​ർ, അ​നി​ൽ​കു​മാ​ർ കു​റു​പ്പ് എ​ന്നി​വ​ർ കു​ടി​യേ​റ്റ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ക​ലാ​സം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് സു​മോ​ദ് നെ​ല്ലി​ക്കാ​ല നേ​തൃ​ത്വം ന​ൽ​കി. സാ​ബു പാ​ന്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നൂ​പ് ജോ​സ​ഫ്, സു​മോ​ദ് നെ​ല്ലി​ക്കാ​ല, റ​ജി ജോ​സ​ഫ്, ജെ​യി​സ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നും, ഐ​ശ്വ​ര്യ ബി​ജു​വി​ന്‍റെ ക​വി​താ പ​രാ​യ​ണ​വും , കേ​ര​ള​ദി​നാ​ഘോ​ഷ​ത്തി​ന് ചാ​രു​ത​യേ​കി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ