മി​സോ​റി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൊ​ലാ​ണ്ട ഫോ​ർ​ഡി​ന് ച​രി​ത്ര ജ​യം
Wednesday, December 12, 2018 10:39 PM IST
മി​സോ​റി (ഹൂ​സ്റ്റ​ണ്‍): മി​സോ​റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ഡി​സം​ബ​ർ 8 നു ​ന​ട​ന്ന റ​ണ്‍ ഓ​ഫ് മ​ത്സ​ര​ത്തി​ൽ യൊ​ലാ​ൻ​ണ്ട ഫോ​ർ​ഡി​ന് ച​രി​ത്ര​വി​ജ​യം. 1994 മു​ത​ൽ മേ​യ​ർ പ​ദ​വി​യി​ലാ​യി​രു​ന്ന അ​ല​ൻ ഓ​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 52 ശ​ത​മാ​നം നേ​ടി​യാ​ണ് യൊ​ലാ​ൻ​ണ്ട വി​ജ​യി​ച്ച​ത്. മി​സോ​റി സി​റ്റി​യി​ൽ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​യും വ​നി​ത​യു​മാ​ണ് യൊ​ലാ​ൻ​ണ്ട.

ന​വം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 50 ശ​ത​മാ​നം നേ​ടാ​നാ​കാ​തി​രു​ന്ന​താ​ണ് റ​ണ്‍ ഓ​ഫ് ഇ​ല​ക്ഷ​ന് വ​ഴി​വ​ച്ച​ത്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൊ​ലാ​ണ്ട​ക്കാ​യി​രു​ന്നു മു​ൻ​തൂ​ക്കം. യൊ​ലാ​ണ്ടി​ക്ക് 34.96 ശ​ത​മാ​ന​വും അ​ല​ന് 34.96 ശ​ത​മാ​ന​വും മൂ​ന്നാ​മ​ത്തെ സ്ഥാ​നാ​ർ​ഥി​ക്ക് 29.39 ശ​ത​മാ​നം വോ​ട്ടു​ക​ളും ല​ഭി​ച്ചു.

മി​സോ​റി സി​റ്റി​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന യൊ​ലാ​ൻ​ണ്ട ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി സി​റ്റി കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. സി​റ്റി​യു​ടെ വി​ക​സ​നം, പൗ​ര·ാ​രു​ടെ സു​ര​ക്ഷ, വ​രു​മാ​നം വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ തി​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു വ​ച്ച യൊ​ലാ​ൻ​ണ്ട​യെ, ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ച്ച വോ​ട്ട​ർ​മാ​ർ കൂ​ടി പി​ന്തു​ണ​ച്ച​പ്പോ​ൾ വി​ജ​യം അ​നാ​യാ​സ​മാ​യി. അ​ർ​ബ​ൻ പ്ലാ​നിം​ഗ് മാ​നേ​ജ​രാ​യ നി​യു​ക്ത മേ​യ​റു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ 17 നു ​ന​ട​ക്കും.

മി​സോ​റി കൗ​ണ്‍​സി​ല​റാ​യി ക്രി​സ് പ്രി​സ്റ്റ​ണ്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 24 വ​ർ​ഷ​മാ​യി മേ​യ​റാ​യി തു​ട​ർ​ന്നി​രു​ന്ന അ​ല​ൻ ഓ​വ​ർ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യൊ​ലാ​ൻ​ണ്ട​യെ അ​ഭി​ന​ന്ദി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്ന​താ​യി അ​ല​ൻ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ