അനിൽ മാത്യു ഓൾ സ്റ്റേറ്റ് ഇൻഷ്വറൻസ് സർക്കിൾ ഓഫ് ചാന്പ്യൻ
Monday, March 18, 2019 8:18 PM IST
ഡാളസ്: ഓൾ സ്റ്റേറ്റ് ഇൻഷ്വറൻസ് കമ്പനിയുടെ 2018 ലെ സർക്കിൾ ഓഫ് ചാന്പ്യന്മാരിൽ ഒരാളായി ഡാളസ് മെട്രോപ്ലെക്സിൽ സേവനം നടത്തിവരുന്ന മലയാളിയും സാമൂഹ്യ പ്രവർത്തകനുമായ അനിൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ആയിരത്തി അറുനൂറോളം വരുന്ന ലൈസൻസുള്ള ടെക്‌സസിലെ ഏജന്‍റുമാരിൽ ചാന്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില ഏജന്‍റുമാരിൽ ഒരാളാണ് അനിൽ മാത്യു.

സെയിൽസിൽ പെർഫോമൻസ്, പ്രീമിയം വളർച്ച, പ്രഫഷണലിസം തുടങ്ങിയവ അടിസ്ഥാനമാക്കി പതിനായിരത്തോളം വരുന്ന അമേരിക്കയിലെ മൊത്തം ഏജന്‍റുമാരിൽ അഞ്ചു ശതമാനം ഏജന്‍റുമാർക്ക് ലഭിക്കുന്നതാണ് ഈ അംഗീകാരം.

മോട്ടോർ വാഹന ഇൻഷ്വറൻസിൽ പബ്ലിക് ട്രേഡിംഗ് കമ്പനിയായ ഓൾ സ്റ്റേറ്റ് എന്ന കമ്പനിയുടെ എക്സ്ക്ലൂസീവ് ഏജൻസിയാണ് അനിൽ മാത്യു. റിയൽ എസ്റ്റേറ്റ് ബ്രോക്കർ ബിസിനസും നടത്തിവരുന്നു. വേൾഡ് മലയാളി കൗൺസിൽ ഡാളസ് ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് ബിസിനസ് ഫോറം കോഓർഡിനേറ്റർ കൂടിയാണ് അനിൽ മാത്യു.

സമർപ്പണ ബോധത്തോടെയുള്ള സഹപ്രവർത്തകരുടെ സഹായമാണ് തന്നെ ഈ സ്ഥാനത്തിന് അർഹനാക്കിയതെന്നു ഒരു ചോദ്യത്തിന് മറുപടിയായി അനിൽ പറഞ്ഞു. "ഒപ്പം കസ്റ്റമേഴ്സിന്‍റെ അകമഴിഞ്ഞ വിശ്വസവും നന്ദിയോടെ താൻ സ്മരിക്കുന്നു'.

ഭാര്യ ജമിനി (മിനി), മക്കൾ: അൻസിൽ, അനീഷ, ആഷിഷ് .

റിപ്പോർട്ട്: പി.സി. മാത്യു