മലയാളം ഷോര്‍ട്ട് ഫിലിം "പ്രളയം' യുട്യൂബില്‍
Monday, March 18, 2019 9:48 PM IST
ഫ്രണ്ട്‌റോ ക്രീയേറ്റീവ് നിര്‍മിച്ചു ബിന്‍സണ്‍ ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മലയാളം ഷോര്‍ട്ട് ഫിലിം "പ്രളയം'യുട്യൂബില്‍.

2018 ലെ കേരളത്തിലെ പ്രളയമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. അച്ഛനും മക്കളും തമ്മിലുള്ള തീവ്രബന്ധവും ചില പഴയ ഓര്‍മകള്‍ മനുഷ്യമനസിനെ എങ്ങനെ വിചിത്രമായിചിന്തിപ്പിക്കാം എന്നുചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.

എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സൈജു ജോസ് ആണ്. ഷാജന്‍ മാടശേരി, സിനി മാടശേരി, റോണ്‍ മേച്ചേരി, ജൊഹാന്‍ മേച്ചേരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കുടുംബബന്ധങ്ങളും ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റും ഇഷ്ടപ്പെടുന്നവര്‍ക്ക് ചിത്രം അവിസ്മരണീയ അനുഭവമാകും .

യൂ ട്യൂബ് ലിങ്ക് കാണുക: https://www.youtube.com/watch?v=mUv5jU5Rcw8

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം