ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്സ് ടീം ​വാ​ഷിം​ഗ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു
Tuesday, March 26, 2019 11:11 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് അം​ഗ​ങ്ങ​ൾ വാ​ഷിം​ഗ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

മാ​ർ​ച്ച് 10ന് ​വി. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​കെ.​ഓ. ചാ​ക്കോ കോ​ണ്‍​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍, ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ പ​ടി​യ​റ, ഐ​സ​ക്ക് ജോ​ണ്‍ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചും ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും സു​വ​നീ​റി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. വി​കാ​രി ഫാ. ​കെ.​ഒ. ചാ​ക്കോ​യും ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി സൂ​സ​ൻ തോ​മ​സും ചേ​ർ​ന്നു ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

ജോ​ർ​ജ് പി. ​തോ​മ​സ്, സൂ​സ​ൻ തോ​മ​സ് ദ​ന്പ​തി​ക​ൾ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് എ​ടു​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ സാ​ജ​ൻ മാ​ത്യു, വി​നോ​ദ് ഏ​ബ്ര​ഹാം, രാ​ജ​ൻ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് എ​ടു​ത്തു. നി​ര​വ​ധി അം​ഗ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സു​വ​നീ​റി​ലേ​ക്ക് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​കു​യും ചെ​യ്തു. ഇ​ട​വ​ക​യി​ൽ നി​ന്നും ന​ൽ​കി​യ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍, ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ പ​ടി​യ​റ, ഐ​സ​ക്ക് ജോ​ണ്‍ ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി​യും ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​വു​മാ​യ സൂ​സ​ൻ തോ​മ​സ്, ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റി ഐ​സ​ക്ക് ജോ​ണ്‍(​അ​ച്ച​ൻ​കു​ഞ്ഞ്) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ിൃശ2019ാ​മൃ26​ള​മാ​ശ​ഹ്യ​ബ​രീി​ളൃ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ