കോട്ടയം ഹൂസ്റ്റൺ ക്ലബിനു പുതിയ നേതൃത്വം
Monday, May 20, 2019 9:01 PM IST
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്‍റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് 12 ന് സ്റ്റാഫോര്‍ഡിലുള്ള ദേശീ റസ്റ്ററന്‍റിൽ നടന്നു.

യോഗത്തില്‍ പ്രസിഡന്‍റ് ജോസ് ജോണ്‍ തെങ്ങും പ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിനും സംഘടനാ ചര്‍ച്ചകള്‍ക്കും ശേഷം ഇലക്ഷന്‍ കമ്മീഷണര്‍ തോമസ് കെ. വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബാബു ചാക്കോ (പ്രസിഡന്‍റ്), ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ (ചെയര്‍മാന്‍), തോമസ് കെ. വര്‍ഗീസ് (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), മോന്‍സി കുര്യാക്കോസ്, മാത്യു ചന്നപ്പാറ ( വൈസ് പ്രസിഡന്‍റുമാര്‍), സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ. മാണി (ജോയിന്‍റ് സെക്രട്ടറി), കുര്യന്‍ ചന്നപ്പാറ (ട്രഷറര്‍), ചാക്കോ ജോസഫ് (ജോയിന്‍റ് ട്രഷറര്‍), ആന്‍ഡ്രൂസ് ജേക്കബ്, മധു ചേരിക്കല്‍, സജി ജോണ്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റഴ്‌സ്), അജി കോര (മെമ്പര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍), ഷോണ്‍ തോമസ്, സജിത് കുര്യന്‍, റെജി കോട്ടയം (സ്‌പോര്‍ട്ട്‌സ് ആൻഡ് ഗെയിംസ് കോഓര്‍ഡിനേറ്റര്‍മാര്‍) എസ്.കെ. ചെറിയാന്‍, പിആര്‍ഒ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

കോട്ടയം ക്ലബിന് വുമണ്‍സ് ഫോറം രൂപീകരിക്കണമെന്ന് ആശയം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി സുകു ഫിലിപ്പ് നന്ദി പറഞ്ഞു. ക്ലബിന്‍റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ നിയുക്ത പ്രസിഡന്‍റ് അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്:പി.പി. ചെറിയാൻ