ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറേനയില്‍ തിരുഹൃദയ ദര്‍ശന തിരുനാള്‍
Friday, June 14, 2019 12:28 PM IST
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 14 മുതല്‍ 16 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ഫൊറോനാ പള്ളിയിലെ ജുവജനങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍.

ജൂണ്‍ 14, വെള്ളി വൈകുന്നേരം ആറിനു വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ റവ. ഫാ. രാജീവ് ഫിലിപ്പ് മുഖ്യകാര്‍മ്മികനും, മോണ്‍. തോമസ് മുളവനാല്‍, റവ. ഫാ. ജോനസ് ചെറുനിലത്ത്, റവ. ഫാ. ജിധിന്‍ വള്ളാറുകാട്ടില്‍, ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മികരുമായിരിക്കും. റവ. ഫാ. രാജീവ് ഫിലിപ്പ് തിരുന്നാള്‍ സന്ദേശം നല്‍കും. ദൈവാലയ ഗാനങ്ങള്‍ ആലപിക്കുന്നത് സേക്രഡ് ഹാര്‍ട്ട് യൂത്ത് ക്വയര്‍ ടീമംഗങ്ങളാണ്. ഇതേ തുടര്‍ന്ന് സൂര്യന്റെ ന്യത്തം എന്ന പേരില്‍ മതബോധന സ്‌കൂള്‍ കലോത്സവമുണ്ടായിരിക്കും.

ജൂണ്‍ 15, ശനി വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന പാട്ടുകുര്‍ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങള്‍ അവതരിപ്പിക്കുന്ന 'വിത്ത് ഗുണം പത്ത് ഗുണം' എന്ന പേരിലുള്ള കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. റവ. ഫാ. കെവിന്‍ മുണ്ടക്കല്‍ മുഖ്യകാര്‍മ്മികനും, റവ. ഫാ. ജോനസ് ചെറുനിലത്ത്, റവ. ഫാ. ജിധിന്‍ വള്ളാറുകാട്ടില്‍, വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മികരുമാകുന്ന വിശുദ്ധ കുര്‍ബാനയില്‍, സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകള്‍ നയിക്കുന്നത്. ഷിക്കാഗോ അതിരൂപതാ വികാരി ജനറാള്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്‌സ് അനുഗ്രഹ പ്രഭാഷണം നല്‍കും

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 16-നു ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വവും റവ. ഫാ. കെവിന്‍ മുണ്ടക്കല്‍, റവ. ഫാ. ജോനസ് ചെറുനിലത്ത്, റവ. ഫാ. ജിധിന്‍ വള്ളാറുകാട്ടില്‍, റവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുകയും ചെയ്യും. മാര്‍ ജോയ് ആലപ്പാട്ട് പിതാവ് അനുഗ്രഹ പ്രഭാഷണം നല്‍കുന്നതാണ്. സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണവും, അടിമവെയ്ക്കല്‍, ലേലം എന്നിവയും ഉണ്ടായിരിക്കും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത്, ഈശോയുടെ തിരുഹ്രദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, എക്‌സിക്കൂട്ടീവ് അംഗങ്ങളായ, എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, പ്രസുദേന്തിമാര്‍ എന്നിവര്‍ ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി (പിആര്‍ഒ)