ചിന്നമ്മ മണലയിൽ ന്യൂയോർക്കിൽ നിര്യാതയായി
Monday, June 17, 2019 11:46 PM IST
ന്യൂയോർക്ക്:ബ്രോങ്ക്സ് സീറോ മലബാർ പള്ളി ഇടവകാംഗവും മുൻ കൈക്കാരനുമായ പുളിങ്കുന്ന് മണലയിൽ ജോബുകുട്ടിയുടെ ഭാര്യ ചിന്നമ്മ നിര്യാതയായി. സംസ്കാരം ജൂൺ 20ന് (വ്യാഴം) രാവിലെ 10ന് സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിലെ (670 യോങ്കേഴ്സ് അവന്യു, ന്യൂയോർക്ക് 10704) ശുശ്രൂഷയ്ക്കുശേഷം മൗണ്ട് കാൽവരി സെമിത്തേരിയിൽ (575 ഹിൽസൈഡ് അവന്യു, ന്യൂയോർക്ക് 10603).

പരേത തൊടുപുഴ പാറപ്പുഴ പുന്നക്കാപടവിൽ കുടുംബാംഗം. മക്കൾ: ജിബി (ചിത്തു), ഡോ. ജോയിസി (മണിക്കുട്ടി) മരുമക്കൾ: ഡോ. റിയ കടവുംതൊണ്ടിയിൽ, ഉദയംപേരൂർ, ഡോ. ഇത്തമാർഗാൻ കൊളംബസ്, ഒഹയോ.

സഹോദരങ്ങൾ: ജോർസ് വർഗീസ്, മേരി, ഗ്രേസി (ഷിക്കാഗോ), റെജീന (ദുബായ്), ഷീല (മഹാരാഷ്ട്ര), ജാക്വിലിൻ (ഭോപ്പാൽ), ഷാന്‍റി.

പൊതുദർശനം 19ന് വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെ ഫ്ലിൻ ഫ്യൂണറൽ ഹോമിൽ (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോർക്ക് - 10710)

റിപ്പോർട്ട്:ഷോളി കുന്പിളുവേലി