ന്യൂയോര്‍ക്കില്‍ വാവുബലി അര്‍പ്പണം ജൂലൈ 31 ന്
Saturday, July 20, 2019 8:30 PM IST
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്‍റെ അഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തി വരുന്ന കര്‍ക്കിടവാവു ബലി അർപ്പണം ഈ വര്‍ഷവും പതിവു പോലെ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. ജൂലൈ 31 ന് (ബുധൻ) രാവിലെ മുന്നു ബാച്ചുകളായിട്ടാണ് സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ച് 7നും രണ്ടാം ബാച്ച് 8 നും മുന്നാം ബാച്ച് 9 നും ആണ്.

ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ചിട്ടയോടെ ചടങ്ങുകൾ നടത്താൻ വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്‍റെ ബോര്‍ഡ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തിരുമാനിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ