ഡാളസ് വലിയ പള്ളി തിരുനാളിനു കൊടിയേറി
Friday, August 16, 2019 12:34 PM IST
ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ് മേരീസ് വലിയപള്ളിയില്‍ ഓഗസ്റ്റ് പതിനൊന്നിനു ചൊവ്വാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് റവ.ഫാ. രാജേഷ് ജോണ്‍ കൊടിയേറ്റ് നടത്തി.

ഈവര്‍ഷത്തെ പെരുന്നാളിനു റവ.ഫാ. വിനു വര്‍ഗീസ് നേതൃത്വം നല്‍കുന്നതാണ്. ഓഗസ്റ്റ് 16നു സന്ധ്യാനമസ്‌കാരവും, സംഗീതവിരുന്നും, തിരുവചന ഘോഷം, റാസ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 18നു ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന, ആശീര്‍വാദം, ഉച്ചഭക്ഷണം, ആദ്യഫല ലേലം എന്നിവ നടക്കും.

വികാരി റവ.ഫാ. രാജേഷ് ജോണ്‍, ട്രസ്റ്റി ബിജോയി തോമസ്, സെക്രട്ടറി ബിജി ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാളിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം