ഡാളസിൽ ട്രൈക്കേഴ്സ് ക്രിക്കറ്റ് ഫൈനൽ ഓഗസ്റ്റ് 18 ന്
Saturday, August 17, 2019 4:35 PM IST
ഡാളസ്: ട്രൈക്കേഴ്സ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനൽ ഓഗസ്റ്റ് 18ന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതൽ ഗാർലന്‍റ് ഒ ബാനിയേൽ സ്റ്റേഡിയത്തിലാണ് മത്സരം. (4463 o banionrd.galland,TX).

ഏകദിന ക്രിക്കറ്റ് മത്സരത്തിൽ നാലു ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചത്. സ്ട്രൈക്കേഴ്സ് ഇലവൻ ഡാളസും ആർസിസിയും ടൂർണമെന്‍റിൽ പുറത്തായി. ഫൈനലിൽ ഫ്രണ്ട്സ് ഓഫ് ഡാളസും ഡാളസ് സിക്സേഴ്സുമാണ് ഏറ്റുമുട്ടുക.

മത്സരം കാണുന്നതിന് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സജു ലൂക്കോസ് സ്വാഗതം ചെയ്തു. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക് :214 470 7623.

റിപ്പോർട്ട്: പി.പി. ചെറിയാൻ