ലോംഗ് ഐലന്‍ഡില്‍ ഓണാഘോഷം 22നു ഞായറാഴ്ച
Wednesday, September 18, 2019 3:07 PM IST
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 22 -നു രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. ന്യുഹൈഡ് പാര്‍ക്ക് മാര്‍ക്കസ് അവന്യുവിലെ ക്ലിന്റണ്‍ മാര്‍ട്ടിന്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍. സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥി ആയിരിക്കും. സോഫ്‌റ്റ്വെയര്‍ ഇങ്കുബേറ്റര്‍ സിഇഒ പദ്മകുമാര്‍ നായര്‍ ഓണ സന്ദേശം നല്‍കും.

101 വനിതകള്‍ പങ്കേടുക്കുന്ന താല്‌പ്പൊലി, മെഗാ തിരുവാതിര എന്നിവ പ്രധാന ആകര്‍ഷണമായിരിക്കും. നാസോ കൗണ്ടിയിലെയുംനോര്‍ത്ത് ഹെമ്പ്‌സ്‌റ്റെഡ് ടൗണിലെയും ഉദ്യോഗസ്ഥര്‍, ഫോമാ, ഫൊക്കാന നേതാക്കള്‍, ഓള്‍ കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍തുടങ്ങിയവര്‍ പങ്കെടുക്കും

രവിന്ദ്രന്‍ വെലിക്കെട്ടിലിന്റെ ഗാനമേള, സംഘനൃത്തം, ചെണ്ടമേളം, അത്തപ്പൂക്കളം എന്നീ പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയുമാണ് മറ്റു പ്രധാന പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ഡോ. മാത്യു തോമസ് 9175391652, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാബു ലൂക്കോസ് 5169024300.