ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക് ഒ​ക്ടോ​ബ​ർ 5 ന്
Wednesday, September 18, 2019 10:49 PM IST
ഗാ​ർ​ല​ന്‍റ്: കേ​ര​ള അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക്ക് പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ഒ​ക്ടോ​ബ​ർ 5 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഗാ​ർ​ല​ന്‍റ് ബ്രോ​ഡ്വേ​യി​ലു​ള്ള അ​സോ​സി​യേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്പോ​ർ​ട്സ്, വി​വി​ധ​യി​നം ക​ളി​ക​ൾ, ട​ഗ് ഓ​ഫ് വാ​ർ എ​ന്നി​വ പി​ക്നി​ക്കി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും. ബാ​ർ​ബി​ക്യു, ക​പ്പ, സം​ഭാ​രം തു​ട​ങ്ങി വി​വി​ധ അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

പി​ക്നി​ക്കി​നു എ​ല്ലാ മെം​ബ​ർ​മാ​രേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റോ​യ് കൊ​ടു​വ​ത്ത്, ചെ​റി​യാ​ൻ ചൂ​ര​നാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

സാ​ബു മാ​ത്യു : 972 302 8026
ഓ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ : 815 494 4235

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ