ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോൺഫറൻസിന് ഫോക്കാന ആശംസ നേർന്നു
Thursday, October 10, 2019 10:30 PM IST
ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിന് ഫൊക്കാന ആശംസ നേർന്നു. ന്യുജേഴ്‌സിലെ എഡിസനിലെ ഇ-ഹോട്ടലില്‍ ഒക്ടോബർ 10, 11, 12 (വ്യാഴം, വെള്ളി, ശനി) തീയതികളിലാണ് കോൺഫറൻസ്.

ഫീസോ രജിസ്ട്രേഷനോ ഇല്ലാതെ നടത്തുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ് അമേരിക്കയിലെയും കേരളത്തിലെയും മാധ്യമ പ്രവര്‍ത്തകരുടെ ഒത്തു ചേരലും പ്രവർത്തങ്ങളുടെ വിലയിരുത്തലുമാണ് മുഖ്യ ലക്‌ഷ്യം.

അമേരിക്കയിലെ മലയാളി പത്രപ്രവർത്തകർ സാമ്പത്തിക ലാഭം നോക്കാതെയാണ് നമ്മുടെ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നത്. അമേരിക്കയിലെയും കേരളത്തിലെയും സംസ്കാരങ്ങളെയും ആഘോഷങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചെയിൻ ആയാണ് അവർ എന്നും പ്രവർത്തിക്കാറുള്ളത് . അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്നതിൽ ഇന്ത്യാ പ്രസ് ക്ലബിന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഫൊക്കാന പ്രസിഡന്‍റ് മാധവൻ ബി. നായർ അഭിപ്രായപ്പെട്ടു.

അക്ഷരങ്ങളോടുള്ള കടപ്പാടും മലയാളത്തോടുള്ള സ്നേഹവുമാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവർത്തങ്ങളെ മുന്നോട്ട് നയിക്കുന്നത്. അവർ മലയാളീ സമൂഹത്തിനു നൽകുന്ന സേവങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ലന്ന് സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

ഫൊക്കാന നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു എല്ലാവിധ ആശംസകളും നേരുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി. ജേക്കബ് അറിയിച്ചു.

കേരളത്തില്‍ നിന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍, പ്രമുഖ പത്രങ്ങളുടെ പ്രതിനിധികളും അമേരിക്കയിലെ സാംസ്കാരിക നായകര്‍ , സംഘാടന പ്രവർത്തകർ തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരാവാഹികൾ ആയ പ്രസിഡന്‍റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്‍റ് ജയിംസ് വറുഗീസ്, ജോയിന്‍റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്‍റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, റിസപ്ഷന്‍ ചെയര്‍മാന്‍ രാജു പള്ളത്ത്, ഫിനാന്‍സ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയര്‍മാന്‍സുനില്‍ ട്രൈസ്റ്റാർ, ശിവന്‍ മുഹമ്മ,ജോർജ് ജോസഫ് തുടങ്ങിയവര്‍ നയിക്കുന്ന പ്രവർത്തങ്ങൾക്ക് ഫൊക്കാനയുടെ എല്ലാവിധ സഹായ സഹകരണങ്ങളും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ