ഡാളസിൽ കെസ്റ്റർ ലൈവ്-ഇൻ കോൺസെർട്ട് 13 ന്
Friday, October 11, 2019 9:39 PM IST
ഡാളസ്: ഡാളസ് റീജണൽ ഒസിവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ കെസ്റ്റർ, പിന്നണി ഗായിക എലിസബത്ത് രാജു എന്നിവർ നയിക്കുന്ന കെസ്റ്റർ ലൈവ്-ഇൻ കോൺസെർട്ട് ഒക്ടോബർ 13 ന് (ഞായർ) വൈകിട്ട് 5 മുതൽ ഡാളസ് മാർത്തോമ ഇവന്‍റ് സെന്‍ററിൽ നടക്കും. (11500 Luna Rd, Dallas, TX 75234).

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ധനശേഖരണാർഥം നടത്തുന്ന പരിപാടി, അബലകളായ അമ്മമാർക്ക് സംരക്ഷണം നൽകുന്ന റാന്നി വെച്ചൂച്ചിറ മാർ ഗ്രീഗോറിയോസ് മേഴ്‌സി ഹോം, ഒറീസയിൽ ആദിവാസികളായ കുട്ടികൾക്ക്‌ ഭക്ഷണം, പഠനസൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം നൽകുവാൻ പ്രവർത്തിക്കുന്ന കലഹണ്ഡി സെന്‍റ് തോമസ് ചിൽഡ്രൻസ് ഹോം എന്നിവയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കും.

ആരാധന, പഠനം, സേവനം എന്നിവ ലക്ഷ്യമാക്കിയിട്ടുള്ള ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ പരിപാടിയുടെ വിജയത്തിനായി നല്ലവരായ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോഷ്വ ജോർജ് 214 642 4669, ഷിജോ തോമസ് 201 772 9418, ഷാനു രാജൻ 214 250 7804.

റിപ്പോർട്ട്:മാർട്ടിൻ വിലങ്ങോലിൽ