ഷേര്‍ലി മാത്തുണ്ണി നിര്യാതയായി
Tuesday, October 22, 2019 12:40 PM IST
തുള്‍സ (ഒക്‌ലഹോമ): കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത തൃശൂര്‍ സ്വദേശി ഷേര്‍ലി മാത്തുണ്ണി (73) ഒക്ടോബര്‍ 20 ഞായറാഴ്ച ഒക്കലഹോമയില്‍ നിര്യാതയായി. പരേതനായ പാസ്റ്റര്‍ പി. ഡി. മാത്തുണ്ണിയുടെ ഭാര്യയാണ്. 35 വര്‍ഷത്തെ സേവനത്തിനു ശേഷം തുള്‍സയിലുള്ള മകളുടെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

മക്കള്‍ :
റിക്ക് റോഡ്‌സ് & ജയ്‌മോള്‍ റോഡ്‌സ് (ഒക്കലഹോമ)
കുറിയാക്കോസ് & ജെമി തിരുനിലത്ത് (ഒമഹ നെബ്രസ്‌ക്ക)
ജിനു & ബ്ലസി (ഡാലസ്)
ഷിബു & ജീനാ സാമുവേല്‍ (ഒമഹ, നെബ്രസ്‌ക്ക)

പൊതുദര്‍ശനം : ഒക്ടോബര്‍ 22 ചൊവ്വ വൈകിട്ട് 6.30 മുതല്‍ 8 വരെ.
സ്ഥലം : ഗ്രീന്‍ഹില്‍ ഫ്യൂണറല്‍ ചാപ്പല്‍ സപുള്‍ഫ, ഒക്കലഹോമ.

സംസ്‌ക്കാര ശുശ്രൂഷ : ഒക്ടോബര്‍ 23 ബുധന്‍ രാവിലെ 10.30 മുതല്‍ 11.30 വരെ.
സ്ഥലം : സപുള്‍ഫ ചര്‍ച്ച് ഓഫ് ഗോഡ്, 8500 ഫ്രങ്കോമ റോഡ് ഒക്കലഹോമ.
സംസ്‌കാര ശുശ്രൂഷയുടെ തല്‍സമയ സംപ്രേഷണം www.provisiontv ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിനു (ഡാളസ്) : 469 951 1695; 402 290

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍