കിഷോര്‍ പാണ്ടികശാലയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
Wednesday, October 23, 2019 8:13 PM IST
ടൊറന്‍റോ: ഫൊക്കാനയുടെ ഡെലിഗേറ്റും ടൊറന്‍റോ മാലയാളി അസോസിയേഷന്‍റേയും ബ്രാംപ്റ്റൻ മലയാളി അസോസിയേഷന്‍റേയും സജീവ പ്രവർത്തകനും ആയിരുന്ന കിഷോര്‍ പാണ്ടികശാലയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.

ഫൊക്കാന പ്രസിഡന്‍റ് മാധവൻ ബി. നായർ, സെക്രട്ടറി ടോമി കോക്കാട്ട്, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റി ബോർഡ് മെമ്പറും മുൻ ഫൊക്കന പ്രസിഡന്റും ആയ ജോൺ പി ജോൺ, ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പറും ബ്രാംപ്റ്റൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റും ആയ കുര്യൻ പ്രക്കാനം, റീജണൽ വൈസ് പ്രസിഡന്റ് ബൈജുമോന്‍ ജോര്‍ജ്, ഫൊക്കാന മുൻ ട്രഷർ സണ്ണി ജോസഫ് എന്നിവർ അനുശോചിച്ചു.

പൊതുദര്‍ശനം: ഒക്ടോബർ 23 ന് (ബുധൻ) ഉച്ചകഴിഞ്ഞു 3 മുതല്‍ 5 വരെയും 6 മുതൽ 9.30 വരെയും അജാക്സ് ക്രെമറ്റോറിയം ആൻഡ് വിസിറ്റേഷൻ സെന്‍ററിൽ (Ajax Crematorium and visitation centre),384 Finley Ave, Ajax, ON L1S 2E3 നടക്കും. സംസ്‌കാരം ഒക്ടോബർ 24നു രാവിലെ 10.30 നും 12.30 നും ഇടയിൽ.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ