തീപിടിത്തിനിടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ര​ക്ഷി​ക്കാനെത്തിയ ല​ഫ്റ്റ​ന​ന്‍റി​ന് ദാ​രു​ണാ​ന്ത്യം
Thursday, November 14, 2019 11:09 PM IST
മാ​സ​ച്യു​സെ​റ്റ്സ്: ആ​ളി ക​ത്തു​ന്ന തീ ​അ​ണ​യ്ക്കു​ന്ന​തി​നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ, വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ നി​ന്ന​പ്പോ​ൾ അ​വ​രെ ര​ക്ഷി​ക്കാ​ൻ എ​ത്തി​യ ല​ഫ്റ്റ​ന​ന്‍റ് ജേ​സ​ൻ മെ​നാ​ർ​ഡ് (39) ര​ണ്ടു പേ​രെ പു​റ​ത്തെ​ത്തി​ച്ച​ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ന​വം​ബ​ർ 13 ബു​ധ​നാ​ഴ്ച രാ​വി​ലെ ബോ​സ്റ്റ​ണി​ൽ നി​ന്നും 45 മൈ​ൽ അ​ക​ലെ​യു​ള്ള വോ​ർ​സെ സി​റ്റി​യി​ലെ മൂ​ന്നു​നി​ല​യു​ള്ള വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. അ​ടി​യ​ന്തി​ര സ​ന്ദേ​ശം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ജേ​സ​ൻ മെ​നാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ സം​ഘം എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ സ്ഥ​ല​ത്തെ​ത്തി. രാ​വി​ലെ അ​നു​ഭ​വ​പ്പെ​ട്ട അ​തി​ശൈ​ത്യ​വും കാ​റ്റും വ​ക​വ​യ്ക്കാ​തെ വീ​ട്ടി​ലു​ള്ള ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ ര​ക്ഷി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. മു​ക​ളി​ലേ​ക്ക് ഓ​ടി ക​യ​റി​യ ഇ​വ​ർ​ക്ക് ചു​റ്റും തീ ​ആ​ളി​പ​ട​ർ​ന്നു.

താ​ഴെ നി​ന്നും ഇ​തു ക​ണ്ട ല​ഫ്റ്റ​ന​ന്‍റ് മു​ക​ളി​ലേ​ക്ക് ഓ​ടി​ക​യ​റി. കോ​ണി വ​ഴി ഒ​രാ​ളെ താ​ഴേ​ക്ക് ഇ​റ​ക്കി​വി​ടു​ന്ന​തി​നും മ​റ്റൊ​രാ​ളെ ജ​ന​ൽ വ​ഴി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നും മെ​നാ​ർ​ഡി​ന് ക​ഴി​ഞ്ഞു. ഇ​തി​ന​കം മൂ​ന്നാം നി​ല മു​ഴ​വ​നാ​യും അ​ഗ്നി​നാ​ള​ങ്ങ​ൾ വി​ഴു​ങ്ങി ക​ഴി​ഞ്ഞി​രു​ന്നു. മെ​നാ​ർ​ഡ് അ​വി​ടെ ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു. വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ മെ​നാ​ർ​ഡി​ന്‍റെ മ​ര​ണം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ