ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ റീജൺ ശിശുദിനം ആഷോഷിച്ചു
Monday, November 18, 2019 8:51 PM IST
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ശിശുദിനം ആഷോഷിച്ചു. സിഎംഎ ഹാളിൽ ഷിക്കാഗോ റീജൺ പ്രസിഡന്‍റ് പ്രഫ. തമ്പി മാത്യുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെഹ്റു നവഭാരതത്തിന്‍റെ മുഖ്യശിൽപി എന്ന വിഷയത്തെ ആസ്പദമാക്കി ഐഒസി കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു സെമിനാർ നടത്തി.

റോയി ചാവടി (ലോക്കൽ 73 യൂണിയൻ വൈസ് പ്രസിഡന്‍റ് ), ജെസി റിൻസി (ജോയിന്‍റ് ട്രഷറർ), ജോൺസൺ കണ്ണൂക്കാടൻ (സിഎംഎ പ്രസിഡന്‍റ്), തോമസ് പുതക്കരി എന്നിവർ സംസാരിച്ചു. ഇല്ലിനോയി സ്റ്റേറ്റിലെ 16th ഡിസ്ട്രിക്റ്റ് സെനറ്റർ ആയി മത്സരിക്കുന്ന കെവിൻ ഓലിക്കൽ യോഗത്തിന് ആശംസ നേർന്നു. ജോസി കുരിശിങ്കൽ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്) യോഗത്തിനു നന്ദി പറഞ്ഞു. സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.