ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് ആഘോഷം ഡിസംബർ 7 ന്
Monday, December 2, 2019 7:31 PM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 36-ാമത് ക്രിസ്മസ് ആഘോഷം ഡിസംബര്‍ 7 ന് (ശനി) വൈകുന്നേരം 5 ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ റവ.ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കും. ചടങ്ങിൽ കേരളത്തിലെ 2 നിർധന കുടുംബങ്ങള്‍ക്കുള്ള ഭവനത്തിന്‍റെ താക്കോൽ കൈമാറും.

പരിപാടിയുടെ വിജയത്തിനായി ഫാ. ദാനിയേല്‍ ജോര്‍ജ് (ചെയര്‍മാന്‍), ജേക്കബ് കെ. ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു നേതൃത്വം നല്‍കുന്നത് ഫാ. ബാബു മഠത്തില്‍പറമ്പില്‍ (പ്രസിഡന്‍റ്), റവ. സുനീത് മാത്യു (വൈസ് പ്രസിഡന്‍റ്), ജോര്‍ജ് പി. മാത്യു (സെക്രട്ടറി), സിനില്‍ ഫിലിപ്പ് (ജോയിന്‍റ് സെക്രട്ടറി), ആന്‍റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം