ഭദ്രാസന മെത്രാപ്പോലീത്തയും കൗൺസിൽ അംഗങ്ങളും സെന്‍റ് മേരീസ് ഇടവക സന്ദർശിച്ചു
Thursday, December 5, 2019 8:17 PM IST
വാഷിംഗ്ടൺ ഡിസി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ്, ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം. ഡാനിയേൽ, കൗൺസിൽ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോർജ്, സാജൻ മാത്യു, സജി പോത്തൻ, സന്തോഷ് മത്തായി എന്നിവർ ബ്രോങ്ക്സ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.
‌‌‌
ഹോളി ട്രാൻസ്ഫിഗറേഷൻ സെന്‍ററിന്‍റെ ധന ശേഖരണത്തിന്‍റെ ഭാഗമായി വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. റവ. ഡോ. വർഗീസ് എം. ഡാനിയേൽ റിട്രീറ്റ് സെന്‍ററിന്‍റെ പ്രവർത്തനത്തെപ്പറ്റി വിവരണങ്ങൾ നൽകി.

സാജൻ മാത്യു, ഡോ. ഫിലിപ്പ് ജോർജ് എന്നിവർ റിട്രീറ്റ് സെന്‍ററിനെ ഏതെല്ലാം രീതിയിൽ സപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കുകയുണ്ടായി. വികാരി ഫാ. എ. കെ. ചെറിയാന്‍റെ ശക്തമായ നേതൃത്വത്തെയും ഇടവകാംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തെയും കമ്മിറ്റി അഭിനന്ദിച്ചു. മെത്രാപോലീത്ത ഇടവകയിലെ സീനിയർ അംഗങ്ങളെ ഫലകങ്ങൾ നൽകി ആദരിച്ചു. ഫാ. പോൾ ചെറിയാനെ സദസിൽ പരിചയപ്പെടുത്തി. പി.എം. മത്തായി പാറയ്ക്കൽ, ജെയ്സൺ തോമസ് എന്നിവർ സംഭാവനകൾ നൽകി. ഇടവകയോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി കൗൺസിൽ അംഗങ്ങൾ അറിയിച്ചു.

റിപ്പോർട്ട്:യോഹന്നാൻ രാജൻ