കെഎച്ച്എന്‍ജെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങൾ
Thursday, February 13, 2020 8:01 PM IST
ന്യൂ ജേഴ്‌സി: കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സി (കെഎച്ച്എന്‍ജെ) യുടെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജയ് കുള്ളന്പിൽ (ചെയർമാൻ), അജിത് കുമാർ ഹരിഹരൻ, തങ്കമണി അരവിന്ദന്‍, മാലിനി നായര്‍, സുധാകര്‍ മേനോന്‍, കൃഷ്ണകുമാര്‍ നായര്‍, ദീത നായര്‍ എന്നിവരെ ട്രസ്റ്റി ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.

മാസം തോറും ഭജനാസംഗമങ്ങള്‍, യുവജനങ്ങളുടെ പങ്കാളിത്തത്തോടെ സൂപ്പ് കിച്ചന്‍ പോലെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, യൂത്ത് ഡേ, പിക്‌നിക്, പൊങ്കാല, വിഷു, കര്‍ക്കിടകവാവ്, ഓണം,അയ്യപ്പപൂജ, സരസ്വതിപൂജ തുടങ്ങി വിപുലമായ പരിപാടികളാണ് പ്രസിഡന്‍റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോ. ലത നായര്‍, ട്രഷറര്‍ രഞ്ജിത് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കെഎച്ച്എന്‍ജെ ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യസംഘടനകളേയും മതവിഭാഗങ്ങളെയും സഹകരിപ്പിച്ച് നമ്മുടെ സംസ്‌കാരത്തിന്‍റെ ഉയര്‍ച്ചയ്ക്കുവേണ്ടി, യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ച് ഈ കൂട്ടായ്മയില്‍ നിന്നും ഇനിയും പുതുമകള്‍ ഉയിര്‍ക്കൊള്ളുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയ് കുള്ളമ്പില്‍ അറിയിച്ചു.