കു​ടും​ബ​സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി സ​ണ്ണി സ്റ്റീ​ഫ​ൻ അ​മേ​രി​ക്ക​യി​ൽ
Thursday, February 20, 2020 10:35 PM IST
ന്യൂ​യോ​ർ​ക്ക് : ലോ​ക​പ്ര​ശ​സ്ത കു​ടും​ബ​പ്രേ​ഷി​ത​നും ഫാ​മി​ലി കൗ​ണ്‍​സി​ല​റും വ​ച​ന​പ്ര​ഘോ​ഷ​ക​നും, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും, വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സ​ണ്ണി സ്റ്റീ​ഫ​ൻ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ഏ​പ്രി​ൽ ര​ണ്ടു വ​രെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നോ​ന്പു​കാ​ല ധ്യാ​നം ന​ട​ത്തു​ന്നു.

വി​വി​ധ ധ്യാ​ന​രീ​തി​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി തി​രു​വ​ച​ന പ്ര​ബോ​ധ​ന​ങ്ങ​ളും പ്രാ​യോ​ഗി​ക ജീ​വി​ത പാ​ഠ​ങ്ങ​ളും നാ​ൽ​പ​തു വ​ർ​ഷ​ത്തെ കൗ​ണ്‍​സി​ലിം​ഗ് അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു സ​ണ്ണി സ്റ്റീ​ഫ​ൻ ന​ൽ​കു​ന്ന പ്ര​ബോ​ധ​ന​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വും പ്രാ​ർ​ഥ​നാ​ജീ​വി​ത​ത്തി​നു ആ​ഴ​വും ന​ൽ​കു​ന്ന​താ​ണെ​ന്ന് വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ ചീ​ഫ് പേ​ട്ര​ണ്‍ ബി​ഷ​പ്പ് ജോ​ർ​ജ് പ​ള്ളി​പ​റ​ന്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​വ​ച​ന​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ ആ​ത്മീ​യ ഉ​ണ​ർ​വും ത​ല​മു​റ​ക​ൾ അ​നു​ഗ്ര​ഹീ​ത​മാ​കാ​നു​ള്ള അ​റി​വും, ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ നി​റ​വും നേ​ടാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
+91 9447154999
+91 481 2533399

റി​പ്പോ​ർ​ട്ട്: കെ.​ജെ ജോ​ണ്‍