കാരുണ്യത്തിന്റ കരം നീട്ടി ഷിക്കാഗോ സെന്റ് മേരീസ് സിസിഡി വിദ്യാര്‍ഥികള്‍
Friday, February 21, 2020 3:14 PM IST
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ സിസിഡി വിദ്യാര്‍ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഒത്തു ചേര്‍ന്നു .

പത്താം ഗ്രേഡില്‍ പഠിക്കുന്ന കുട്ടികള്‍ ഫാ: ബിന്‍സ് ചേത്തലില്‍, ബെന്നി കാഞ്ഞിരപാറയില്‍, ഷാര്‍മെയിന്‍ കട്ടപുറം എന്നിവരുടെ നേതൃത്വത്തില്‍ 'feed My Starving children'എന്ന സ്ഥാപനത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികള്‍ക്കായി അയക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്യുന്നതില്‍ സഹായിച്ചു .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍. ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം