റെക്സ് ബർഗിൽ കുട്ടികളെ കാണാതായ സംഭവത്തിൽ മാതാവ് അറസ്റ്റിൽ
Friday, February 21, 2020 5:16 PM IST
ക്വായ, ഹവായ: റെക്സ് ബർഗിൽനിന്നും കുട്ടികളെ കാണാതായ സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. 2019 സെപ്റ്റംബർ മുതൽ കാണാതായ ടെയ്‍ലിറയാൻ (17), ജോഷ്വവവാലെ (7) എന്നീ കുട്ടികളുടെ മാതാവിനെയാണ് ലോറിവാറലായെ പോലീസ് അറസ്റ്റ് ചെയ്തത്. ഐസഹോയിൽ നിന്നുള്ള വാറന്‍റെനെ തുടർന്നാണ് അറസ്റ്റ്. ഇവർക്ക് 5 മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

സെപ്റ്റംബർ മുതൽ അപ്രത്യക്ഷരായ കുട്ടികളെ ഉടൻ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 30വരെയാണ് സമയം നൽകിയിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ലോറി പരാജയപ്പെട്ടുവെന്നും പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും കാണിച്ചാണ് അറസ്റ്റ്.

ലോറിയുടെ ഭർത്താവിനെ ഇതുവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇവരുടെ നാലാമത്തെ ഭർത്താവാണ് ഇപ്പോൾ കൂടെയുള്ള ഡെബെൽ. കുട്ടികളെ കാണാതായതിനെ കുറിച്ച് വ്യത്യസ്തമായ വിശദീകരണമാണ് മാതാവ് അധികൃതർക്ക് നൽകിയത്. അടുത്തിടെ ലോറിയുടെ കൈവശം മകൻ ടെയ്‍ലി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഐസഹോ സംസ്ഥാനത്തു മാത്രമല്ല, രാജ്യത്താകമാനം കുട്ടികൾ അപ്രത്യക്ഷമാകുന്നത് വലിയ ചർച്ചയായിരുന്നു. കുട്ടികൾ അപകടത്തിലാണെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക നിഗമനം.

റിപ്പോർട്ട്: പി.പി. ചെറിയാൻ