ജോസഫ് ജോണ്‍ ചിറയില്‍ ഷിക്കാഗോയില്‍ നിര്യാതനായി
Tuesday, March 24, 2020 12:19 PM IST
ഷിക്കാഗോ: ഷിക്കാഗോയില്‍ സ്ഥിരതമാക്കിയ കോട്ടയം, ഏറ്റുമാനൂര്‍, ചിറയില്‍ ജോസഫ് (ഔസേപ്പച്ചന്‍) ജോണ്‍, 80) മാര്‍ച്ച് 23നു നിര്യാതനായി. ഭാര്യ പരേതയായ ലൂസി ചിറയില്‍ .മക്കള്‍: ജോമോന്‍ (ജാന്‍സി), ജെനു (അഞ്ജു), ലൂക്ക (മെര്‍ലി), ജോബി (അനു), ജോര്‍ജ്ജ് (അനു), ജെയ്മി (ജോസിലിന്‍)

കൊച്ചുമക്കള്‍: ഷോണ്‍, ദിവ്യ, സോന, സനു, ജോഷ്വ, മുത്തന്‍, രാഹുല്‍, ആഷ്‌ലി, സഞ്ജയ്, മേഘ, രോഹന്‍, അപ്പു, അന്ന, ഉണ്ണി, നൈന, ജയ്ഡന്‍, ശ്രീ കുട്ടി, മോനു, ജെയ്‌ലെന്‍, എമ്മ, ജോര്‍ഡിന്‍, മാതു, ജാക്ലിന്‍.

പൊതുദര്‍ശനവും സംസ്‌കാര ശ്രുഷകളും: മാര്‍ച്ച് 25 (ബുധാനാഴ്ച) മാര്‍ തോമാ ശ്ലീഹാ സിറോ മലബാര്‍ കത്തീഡ്രലില്‍ രാവിലെ 9ന് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശ്രുഷകളും. സംസ്‌കാരം ക്വീന്‍ ഓഫ് ഹെവന്‍ കത്തോലിക്കാ സെമിത്തേരിയില്‍. (1400 എസ് വുള്‍ഫ് റോഡ്, ഹില്‍സൈഡ്. ഇല്ലിനോയി 60162) സംസ്‌കാര ചടങ്ങുകള്‍ കെവി ടിവിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ മൂലം കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പൊതുദര്‍ശനത്തിനും സംസ്‌കാരചടങ്ങുകള്‍ക്കും നേരിട്ട് പങ്കെടുക്കാന്‍ അനുവാദമുള്ളു എന്നതിനാല്‍ തത്സമയ സംപ്രേക്ഷണത്തിലൂടെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍