ആരാധനാലയങ്ങൾ തുറക്കുമെന്നു അമേരിക്കൻ പ്രസിഡന്‍റ്
Saturday, May 23, 2020 6:22 PM IST
ന്യൂയോർക്ക്: അമേരിക്കയിൽ ദേവാലയങ്ങൾ, സിനഗോഗുകൾ, മോസ്കുകൾ തുടങ്ങിയ ആരാധനാലയങ്ങൾ ആവശ്യസേവനത്തിൽ ഉൾപ്പെടുമെന്നും അവ തുറന്നു പ്രവർത്തിക്കുവാൻ സംസ്ഥാന ഗവർണർമാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

ഗവർണർമാർ ആരാധനാലയങ്ങൾ ഈയാഴ്ച തന്നെ തുറക്കുന്നതിൽ അമാന്തം കാട്ടിയാൽ പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഗർഭഛിദ്ര ക്ലിനിക്കുകളും മദ്യഷാപ്പുകളും അവശ്യസേവനമായി കണക്കാക്കുമ്പോൾ എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കി എന്നും അദ്ദേഹം ചോദിച്ചു. അത് ശരിയായ നടപടിയല്ലെന്നും ആ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: തോമസ് ടി. ഉമ്മൻ