ജോൺ സാമുവേൽ ഓസ്റ്റിനിൽ നിര്യതനായി
Saturday, June 6, 2020 11:22 AM IST
ഓസ്റ്റിൻ : കൊല്ലം മണ്ണൂർ കണ്ണമത്ത് ജോൺ സാമുവേൽ ( ജോണി -69) ഓസ്റ്റിൻ ടെക്സസിൽ നിര്യതനായി , ഭാര്യ തങ്കമ്മ ജോൺ കൊട്ടാരക്കര -ഉമ്മന്നൂർ തെങ്ങുംവിള കുടുംബാംഗം, മക്കൾ സ്റ്റെനി , റെനി ,സൗമിനി മരുമകൾ മനു ജോൺ . പരേതനായ ടി പി എം പാസ്റ്റർ ചാക്കോച്ചന്റെ സഹോദര പുത്രനാണ് .

മൃതദേഹം ജൂൺ 13 ശനി രാവിലെ 9 .30 മുതൽ ഓസ്റ്റിൻ, ടെക്സസിൽ ഉള്ള ബിക്ക് ഫ്യൂണറൽ ഹോമിൽ (1700 E Whitestone Blvd Cedar Park, TX 78613) പ്രദർശനത്തിന് വയ്ക്കുന്നതും തുടർന്ന് 10 .30 ന് ശവസംസ്കാര ശിശ്രുഷകൾ നടക്കുന്നതുമായിരിക്കും.

റിപ്പോർട്ട്: റോയി മണ്ണൂർ