സെന്‍റ് തോമസ് ദിനം: മാർത്തോമ്മ സീനായ് സെന്‍ററിൽ വിശുദ്ധ കുർബാന രാവിലെ 9 ന്
Friday, July 3, 2020 4:42 PM IST
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ ഭദ്രാസന ആസ്ഥാനമായ ന്യുയോർക്ക് സീനായ് സെന്‍ററിൽ ഉള്ള ചാപ്പലിൽ നിന്ന് ജൂലൈ മൂന്നിനു (വെള്ളി) ന്യുയോർക്ക് സമയം രാവിലെ 9 ന് സെന്‍റ് തോമസ് ദിനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന നടത്തും.

മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. മാർ ഫിലക്സിനോസിന്‍റെ കാർമികത്വത്തിൽ ലൈവ് ടെലികാസ്റ്റിലൂടെ നടത്തപ്പെടുന്ന ഈ പ്രത്യേക ശുശ്രൂഷയിൽ ഏവരും പങ്കുചേരണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.

https://youtu.be/xYsKL88Vqog എന്ന യൂടൂബ് ലിങ്കിലൂടെ ഈ ശുശ്രുഷ ദർശിക്കാവുന്നതാണ്.

റിപ്പോർട്ട്: ഷാജി രാമപുരം