കാ​ൽ​ഗ​റി സെ​ന്‍റ് മ​ദ​ർ തെ​രേ​സ കോ​വി​ഡ് 19 സ​ഹാ​യ സ​മി​തി
Monday, July 13, 2020 11:05 PM IST
കാ​ൽ​ഗ​റി: സെ​ന്‍റ് മ​ദ​ർ തെ​രേ​സ സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ നേ​തൃ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് 19 സ​ഹാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യ​ൽ സ​മി​തി​യു​ടെ​യും (ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും) സ​യു​ക്ത മീ​റ്റിം​ഗ് ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​ജോ പു​തു​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി.

കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച മാ​ർ​ച്ച് മാ​സം മു​ത​ൽ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും, മു​ന്നോ​ട്ടു​ള്ള കാ​ര്യ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു . നാ​ളി​തു​വ​രെ ഏ​ക​ദേ​ശം 250 ഓ​ളം ഭ​ക്ഷ​ണ വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ൾ കാ​ൽ​ഗ​റി​യി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലെ ആ​വ​ശ്യ​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.


കാ​ൽ​ഗ​റി സെ​ന്‍റ് മ​ദ​ർ തെ​രേ​സ ക​ത്തോ​ലി​ക്ക സ​മൂ​ഹം ഇ​ട​വ​ക​യി​ലെ നൈ​റ്റ്സ് ഓ​ഫ് കൊ​ളം​ബ​സ്, മാ​തൃ​ജ്യോ​തി, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ കൂ​ടി​ച്ചേ​ർ​ന്ന് ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്തി​യി​ൽ പ​ങ്കു​ചേ​രു​ന്നു.

പ്രോ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ൻ എ​ബ്ര​ഹാം , നോ​ബി​ൾ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പു​തി​യ പ്രോ​ജെ​ക്ടി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://www.motherteresacalgarychurch.com/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക .

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം