മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് വെർച്ച്വൽ ഡാൻസ് മത്സരം; ഓഡിഷനിൽ പങ്കെടുക്കാം
Sunday, August 9, 2020 11:02 AM IST
ന്യൂജഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തിൽ ന്യൂജേഴ്സിയിലെ അമേരിക്കൻ മലയാളികളുടെ കുട്ടികൾക്കായി വെർച്ച്വൽ സിനിമാറ്റിക്ക് ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് 19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പുറത്തിറങ്ങാൻ കഴിയാതെ പോയ ന്യൂജഴ്സിയിലെ കുരുന്നു പ്രതിഭകൾക്കായി നടത്തുന്ന ഈ ഡാൻസ് മത്സരത്തിന് മഞ്ച് ഡാൻസ് ഫോർ ലൈഫ് (MANJ Dance for Life ) എന്നാണ് പേരിട്ടിരിക്കുന്നത്.

ന്യൂജഴ്‌സിയിലെ അമേരിക്കൻ മലയാളികളുടെ മക്കൾക്കായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് കാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതായിരിക്കുമെന്ന് മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളിൽ, സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, ട്രഷറർ ഗാരി നായർ എന്നിവർ അറിയിച്ചു. ആകർഷകമായ കാഷ് പ്രൈസ് നൽകുന്നതിനായി സ്പോൺസർമാരെ കണ്ടെത്തുകയാണ്. താൽപ്പര്യമുള്ളവർ പ്രസിഡണ്ട് മനോജ് വട്ടപ്പള്ളിൽ, സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, ഫിനാസ് കമ്മിറ്റി ചെയർമാനും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷാജി വർഗീസ് , പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്ററം ഫൊക്കാന സെക്രെട്ടറിയുമായ സജിമോൻ ആന്റണി, പ്രോഗ്രം കമ്മിറ്റി ജനറൽ കൺവീനർ ഷൈൻ ആൽബർട്ട് കണ്ണമ്പള്ളി എന്നിവരുമായി മായി ബന്ധപ്പെടണം.. ബന്ധപ്പെടാനുള്ള നമ്പർ ഫ്ലയറിലും വാർത്തയുടെ അനുബന്ധമായും കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ അഡ്രസിൽ ബന്ധപ്പെടുക.

രണ്ടു കാറ്റഗറികളിലായി നടത്തുന്ന ഈ വെർച്ച്വൽ മത്സരം ന്യൂജേഴ്സിയിലെ മലയാളികളുടെ മക്കൾക്കായി മാത്രമാണ് നടത്തുന്നത്. മറ്റു സ്റ്റേറ്റുകളിൽ ഉള്ളവർ എൻട്രി അയക്കേണ്ടതില്ല.ആദ്യത്തെ കാറ്റഗറിയിൽ 6-12 വയസുവരെയുള്ള കുട്ടികൾക്കും രണ്ടാമത്തെ കാറ്റഗറിയിൽ 13 -18 വയസുവരെയുള്ള കുട്ടികൾക്കും മത്സരിക്കാം. ഏതു ഇന്ത്യൻ ഭാഷ സിനിമകളിലെ ഡാൻസുകളും മത്സരത്തിൽ ഉപയോഗി ക്കാം. ജൂലൈ 15 നു ആരംഭിച്ച ഓഡിഷൻ ചില സാങ്കേതിക തടസങ്ങളെ തുടർന്ന് ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിച്ചു. മത്സരം സോളോ ആയിരിക്കും മഞ്ചിൽ അംഗമല്ലാത്തവരുടെ മക്കൾക്കും ഒഡിഷനിൽ പങ്കെടുക്കാം .ഒരാൾക്ക് ഒരു എൻട്രി മാത്രമേ അനുവദിക്കുകയുള്ളു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ഒഡിഷനിൽ നിരവധി പ്രതികരങ്ങളാണ് ലഭിച്ചത്. ഇവയുടെ നിലവാരം പരിശോധിച്ച ശേഷം മഞ്ച് ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും

അമേരിക്കയിലെ പ്രഗത്ഭരായ പ്രമുഖ ഡാൻസ് ഗുരുക്കന്മാരും കൊറിയോഗ്രാഫർമാരുമായ ബീന മേനോൻ, ബിന്ധ്യ പ്രസാദ്, മാലിനി നായർ, ഡോ. കല ഷാഹി എന്നിവർ അടങ്ങിയ ജഡ്‌ജിംഗ് പാനൽ ആണ് മത്സരാത്ഥികളിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുക. മത്സരഫലത്തിൽ പൊതുജന പങ്കാളിത്തമുണ്ടാക്കുവാൻ ജഡ്‌ജിംഗ് പാനലിനു പുറമെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ പ്രതികരണവും കണക്കിലെടുക്കും. ഫേസ്ബുക്ക് പേജിൽ വരുന്ന മത്സരാത്ഥികളുടെ വിഡിയോകൾ പരമാവധി ഗ്രൂപ്പുകളിലും ഷെയർ ചെയ്യേണ്ടതാണ്.

വിഡിയോകൾ നല്ല ക്ലാരിറ്റി ഉള്ളവയാകണം. അതിനായി പാലിക്കേണ്ട നിബന്ധനകൾ ഫ്ലയറിലും വാർത്തയ്ക്കു താഴെയും നൽകിയിട്ടുണ്ട്. വിഡിയോ ക്ലാരിറ്റി കുറഞ്ഞവർക്കായി രണ്ടാമതൊരവസരം കൂടി നൽകുന്നതാണ്.വിഡിയോ സംബന്ധിച്ച് എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ [email protected] എന്ന ഇമെയിൽ അഡ്രസിൽ നിന്ന് അറിയിപ്പുകൾ ഉണ്ടാകുന്നതാണ്. ഒഡിഷനിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മഞ്ച് വെബ് സൈറ്റിൽ അപേക്ഷ ഫോം പൂരിപ്പിച്ചശേഷം വിഡിയോ അപ്പ്ലോഡ് ചെയ്യേണ്ടതാണ്. വെബ്സൈറ് അഡ്രസ്: themanj.com

ഓഡിഷൻ എൻട്രികൾ മഞ്ച് ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. നല്ല ക്ലാരിറ്റിയുള്ള വിഡിയോകൾ മാത്രമേ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ.ഏഷ്യാനെറ്റ് യു,എസ്.ആ ആയിരിക്കും മീഡിയ പാർട്ടണർ. ഡാൻസ് മത്സരത്തിന്റെ പ്രസക്തഭാഗങ്ങൾ ഏഷ്യാനെറ്റ് യു.എസ്.എ. സംപ്രക്ഷേപണം ചെയ്യും. എല്ലാ വിഡിയോകളും യു ട്യൂബ് ചാനൽ വഴിയും പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.
ഓഡിഷന് സമർപ്പിക്കേണ്ട വീഡിയോ 2 GB യിൽ കൂടാൻ പാടില്ല.

ഓഡിഷൻ റൗണ്ടിൽ നിന്ന് സെമി ഫൈനലിസ്റ്റുകളെയും അവരിൽ നിന്ന് ഫൈനലിസ്റ്റുകളെയും തീരുമാനിക്കും. കൊറോണ വൈറസ് സംബന്ധിച്ച പ്രതികൂല സാഹചര്യങ്ങൾക്ക് ഇളവുകൾ പൂർണമായും ഉണ്ടാകുന്ന സാഹചര്യത്തിൽ സെപ്തംബര് മാസത്തിൽ മഞ്ച് ഓണാഘോഷം നടത്താൻ കഴിയുകയാണെങ്കിൽ സ്റ്റേജ് പെർഫോമൻസായി സെമിഫൈനൽ- ഫൈനൽ മത്സരങ്ങൾ നടത്താനും ആലോചിക്കുന്നുണ്ട്. അല്ലാത്തപക്ഷം വെർച്ച്വൽ ആയി തന്നെ വിജയികളെ പ്രഖ്യാപിക്കും.

ഡാൻസ് മത്സരത്തിന്റെ ഫോർമാറ്റ് ഇങ്ങനെ:
Audition Process details:
Category I- Children between the age of 6- 12
Category II- Children between the age of 13-18
Audition Dance Duration: Up to 5 minutes (Up to2GB)
Dance type: Cinematic Dance with any Indian language
Participants: Children from New Jersey only
Performance: Solo (one person One entry)
Video quality: 1080p Full HD (Aspect Ratio 16:9)
Camera mode: Horizontal video capturing
Audition: July 15th - August 31st
Patterns: Audition, Semifinal, Final (All rounds are conducted virtually)
Virtual platform: Facebook

To apply and upload video, visit our website: themanj.com
Last date to apply and upload video August 31st
You can upload your video from your Desktop/laptop/Smartphone/ Tablets

Contact: Manjo Vattappallil (President Ph:973-609-3504), Francis Thadathil (Secretary Ph:973-518-3447), Gray Nair (Treasurer Ph 609-760-1898), Shaji Varghese (BOT Chairman Ph: 973-862-818-4371), Sajimon Antony(Program Coordinator Ph 862-438-2361), Shine Albert (General Coordinator Ph:973-479-2455), Renjith Pillai (Vice President Ph:201-294-6368),Shiny Raju ( Joint Secretary Ph:973-780-0800), Antony Kllakkavunkal (Joint Treasurer Th:973-444-3369).

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ