കുര്യൻ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനമൊഴിഞ്ഞു
Tuesday, August 11, 2020 7:54 PM IST
ന്യൂയോർക്ക്: കുര്യൻ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോർഡ് മെംബർ സ്ഥാനം ഒഴിഞ്ഞു.നാലുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

പ്രവാസി ലോകത്തെ പ്രമുഖ ജലോത്സവമായ കനേഡിയൻ നെഹ്‌റു ട്രോഫിയുടെ മുഖ്യ സംഘാടകൻ, കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം പ്രസിഡന്‍റ്, ലോക കേരള സഭാംഗം, നോർക്ക കാനഡ ഹെല്പ് ലൈൻ കോഓർഡിനേറ്റർ തുടങ്ങി വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന കുര്യൻ പ്രക്കാനം, പ്രവാസി ലോകത്തെ സജീവ സാന്നിധ്യമാണ്.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ