ഹെവൻലി മെലഡീസിന്‍റെ മൂന്നാം സംഗീത വിരുന്ന് ഓഗസ്റ്റ് 15 ന്
Wednesday, August 12, 2020 6:33 PM IST
ഷിക്കാഗോ: തൂലിക ടിവി അഭിമാനപൂർവം സമർപ്പിക്കുന്ന ഹെവൻലി മെലഡീസിന്‍റെ മൂന്നാം പതിപ്പ് ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് (ശനി) രാവിലെ 10.30ന് (ഇന്ത്യൻ സമയം രാത്രി 9 ന്) ലൈവായി സംപ്രേഷണം ചെയ്യുന്നു.

പ്രശസ്ത പിന്നണിഗായകരായ അഞ്ജു ജോസഫും ജയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കീബോർഡിസ്റ്റ് സുനിൽ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നൽകും. ഷിക്കാഗോയിൽ നിന്നും ഷേർളി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സംഗീത വിരുന്നിലേക്ക്ഏ വരെയും സ്വാഗതം ചെയ്യുന്നു.