ഡാളസ്: മഴയെ അവഗണിച്ച് ട്രംപ് ഭരണാധികാരത്തിനെതിരേ "നോ കിംഗ്സ്' എന്ന പേരിൽ നൂറുകണക്കിന് പേർ ശനിയാഴ്ച നോർത്ത് ടെക്സസിൽ തെരുവുകളിലിറങ്ങി. അമേരിക്കയിലുടനീളം 2,500-ലധികം നഗരങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നു.
ആരോഗ്യം, കുടിയേറ്റം, എൽജിബിടിക്യു+ അവകാശങ്ങൾ, വനിതാ അവകാശങ്ങൾ എന്നിവയ്ക്കായി പ്രകടനക്കാരും ട്രംപ് ഭരണത്തിനെതിരേ പ്രതിഷേധിക്കാനും ആളുകൾ ജാതിമതഭേദമന്യേ ഒന്നിച്ചു ചേരുകയായിരുന്നു.