ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -കേരള ഡാളസ് ചാപ്റ്ററിനു പുതിയ നേതൃത്വം
Thursday, August 13, 2020 8:15 PM IST
ഡാളസ് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ - ഐഒസിയുടെ കേരളാ വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ -കേരള ഡാളസ് ചാപ്റ്ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വിൽ‌സൺ ജോർജ് വിളവിനാൽ (പ്രസിഡന്‍റ്),രാജൻ തോമസ് പുല്ലാട് (വൈസ് പ്രസിഡന്‍റ്), സജി ജോർജ് മാരാമൺ (ജനറൽ സെക്രട്ടറി), എബി എബ്രഹാം പള്ളത്തിൽ (ട്രഷറർ), കുര്യാക്കോസ് തര്യൻ (സെക്രട്ടറി), മനു പാറയിൽ (ജോയിന്‍റ് സെക്രട്ടറി), ജോസഫ് ജോർജ് ( ഐടി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ഐഒസി- കേരള യുടെ ദേശീയ പ്രസിഡന്‍റ് ലീലാ മാരേട്ടാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് - കേരള ഡാളസ് ചാപ്റ്റർ രൂപീകരണത്തിൽ ഏറെ അഭിമാനവും അതിയായ സന്തോഷവുമുണ്ടെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്‍റ് ജോർജ്‌ എബ്രഹാം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) ദേശീയ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, പ്രസിഡന്‍റ് ലീലാ മാരേട്ട്, വൈസ് പ്രസിഡന്‍റ് ബേബി മണക്കുന്നേൽ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ രാജൻ പടവത്ത് തുടങ്ങിയവർ അറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സസ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് ടെക്സസിൽ വിവിധ ചാപ്റ്ററുകൾ രൂപീകരിച്ചു വരുമ്പോൾ ഐഒസി - കേരളയുടെ ഡാളസ് ചാപ്റ്റർ ഇത്രയും പെട്ടെന്ന് നിലവിൽ വരുന്നത് കാണുമ്പോൾ, ടെക്സാസ് ചാപ്റ്ററിനു വലിയ പ്രചോദനവും പ്രോത്സാഹനവും ഊർജ്ജവുമാണ് ലഭിക്കുന്നതെന്ന്‌ ഐഒസി ടെക്സാസ് ചാപ്റ്റർ പ്രസിഡന്‍റ് ജെയിംസ് കൂടൽ, സീനിയർ വൈസ് പ്രസിഡന്‍റ് പി.പി.ചെറിയാൻ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സൈമൺ വളാച്ചേരിൽ എന്നിവർ പറഞ്ഞു.

മഹത്തായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ഐഒസി -കേരള ഡാളസ് ചാപ്റ്ററിന്‍റെ പ്രവർത്തങ്ങൾക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണയുണ്ടാവണമെന്നും പുതിയ ഭരണസമിതി നേതാക്കളായ വിൽ‌സൺ ജോർജ് വിളവിനാൽ, രാജൻ തോമസ് പുല്ലാട്, സജി ജോർജ് മാരാമൺ,എബി ഏബ്രഹാം എന്നിവർ പറഞ്ഞു.