ഉമ്മൻ ജോൺ നിര്യാതനായി
Thursday, September 10, 2020 6:55 PM IST
ഡാളസ്: ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ പള്ളി ഇടവക സഹ വികാരി റവ. ബ്ലെസിൻ കെ.മോന്‍റെ ഭാര്യാപിതാവ് മല്ലപ്പള്ളി പയറ്റുകലായിൽ താന്നിക്കുളത്ത് റിട്ട.പ്രിൻസിപ്പൽ ഉമ്മൻ ജോൺ (തമ്പി - 72) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 12 നു (ശനി) രാവിലെ 11 ന് ബിഷപ് ഡോ.യുയാക്കിം മാർ കൂറിലോസിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾക്കു ശേഷം മല്ലപ്പള്ളി മാർത്തോമ പള്ളി സെമിത്തേരിയിൽ.

ആനിക്കാട് പാലംപറമ്പിൽ അമ്മുക്കുട്ടി (റിട്ട.ടീച്ചർ, സിഎംഎസ് എൽപി.സ്കൂൾ, കിഴക്കേക്കര) ആണ് ഭാര്യ. മക്കൾ: സാജൻ ഉമ്മൻ ജോൺ (ദുബായ്), സഞ്ജു വർഗീസ് (കൊച്ചി), സിനി ആൻ ജോൺ (ഡാളസ്) , മരുമക്കൾ: റീന, ജിൻസി, റവ.ബ്ലെസിൻ കെ.മോൻ. കൊച്ചുമക്കൾ: എലൈൻ, ഐറിൻ, എവിലിൻ, ആരോൻ, ജോഹാൻ, നേതൻ.

പരേതൻ വെണ്മണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ആയിരുന്നു. പത്തനംതിട്ട എം.ടി, ഇടകുളം ഗുരുകുലം, കോട്ടയം എംടി എന്നീ സ്കൂളുകളിൽ അധ്യാപകൻ, കോട്ടയം എംടി ഹയർ സെക്കൻഡറി സ്കൂൾ ബോർഡിംഗ് മാസ്റ്റർ, മല്ലപ്പള്ളി മാർത്തോമ സ്കൂൾ ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചടങ്ങുകൾ www.youtube.com/swargayathra എന്ന ലിങ്കിൽ കാണാവുന്നതാണ്.

വിവരങ്ങൾക്ക്: റവ.ബ്ലെസിൻ കെ.മോൻ 972 951 0320

റിപ്പോർട്ട്: ഷാജി രാമപുരം