കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹാ​യം തേ​ടി പോ​ലീ​സ്
Monday, September 14, 2020 10:26 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ നി​ന്നു കാ​ണാ​താ​യ 20 വ​യ​സു​ള്ള യു​വ​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഹൂ​സ്റ്റ​ണ്‍ പോ​ലീ​സ് പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു. സെ​പ്റ്റം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് 6800 ബ്ലോ​ക്ക് റൂ​സ് വെ​ൽ​റ്റ് സ്ട്രീ​റ്റി​ൽ നി​ന്നും മാ​ർ​ട്ടീ​ന ലോ​പ​സ് എ​ന്ന 20 കാ​രി​യെ കാ​ണാ​താ​യ​ത്. നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള യു​വ​തി ഓ​ട്ടി​സം രോ​ഗി കൂ​ടി​യാ​ണ്.

കേ​മൊ പ്ലാ​ഗ് ജാ​ക്ക​റ്റും പി​ങ്ക് ഷോ​ർ​ട്ട്സും ഗോ​ൾ​ഡ് സാ​ൻ​ഡ​ൽ​സു​മാ​ണ് കാ​ണാ​താ​കു​ന്ന സ​മ​യം ഇ​വ​ർ ധ​രി​ച്ചി​രു​ന്ന​തെ​ന്ന് ഹൂ​സ്റ്റ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു. അ​ഞ്ച​ടി ര​ണ്ടി​ഞ്ച് ഉ​യ​ര​വും 140 പൗ​ണ്ട് തൂ​ക്ക​വും ബ്രൗ​ണ്‍ ക​ണ്ണു​ക​ളും ചു​വ​ന്ന ത​ല​മു​ടി​യു​മാ​യി​രു​ന്നു ഇ​വ​ർ​ക്ക്.

ഇ​വ​രെ​കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഹൂ​സ്റ്റ​ണ്‍ പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മി​സ്‌​സിം​ഗ് പേ​ർ​സ​ണ്‍ ഡ​സ്ക്കി​ൽ 832 394 1840 ന​ന്പ​റി​ൽ വി​ളി​ച്ചു വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ഹൂ​സ്റ്റ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ