അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
Saturday, September 26, 2020 6:43 AM IST
ന്യൂയോർക്ക്: പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്‍റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു.

സംഗീത ലോകത്തിനു നികത്തുവാനാവാത്ത നഷ്ടമാണ് എസ്.പി ബിയുടെ നിര്യാണത്തിലൂടെ സംഭവിച്ചത്.സ്വരമാധുരമായ ശബ്ദത്തിലൂടെയും സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും അദ്ദേഹം എന്നും നമ്മുടെ ഓർമകളിൽ നിലനിൽക്കുമെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസിഡന്‍റ് എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു.