തി​മോ​ത്തി ബ്രൗ​ണ്‍ അ​ന്ത​രി​ച്ചു; എ​ച്ച്ഐ​വി​യെ കീ​ഴ്പ്പെ​ടു​ത്തി​യ ആ​ദ്യ രോ​ഗി
Thursday, October 1, 2020 10:55 PM IST
പാം ​സ്പ്രിം​ഗ്സ് (ക​ലി​ഫോ​ർ​ണി​യ): ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര ച​രി​ത്ര​ത്തി​ൽ എ​ച്ച്ഐ​വി രോ​ഗം പൂ​ർ​ണ​മാ​യും മാ​റി​യ ആ​ദ്യ രോ​ഗി തി​മോ​ത്തി റെ ​ബ്രൗ​ണ്‍(54) ക​ലി​ഫോ​ർ​ണി​യ പാം ​സ്പ്രിം​ഗി​സി​ൽ അ​ന്ത​രി​ച്ചു. ബ​ർ​ലി​ൻ പേ​ഷ്യ​ന്‍റ് എ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

1990 ലാ​ണ് തി​മോ​ത്തി​ക്ക് എ​ച്ച്ഐ​വി ഉ​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2006 ൽ ​ലു​ക്കീ​മി​യ സ്ഥി​രീ​ക​രി​ച്ചു. 2007, 2008 വ​ർ​ഷ​ങ്ങ​ളി​ൽ മ​റ്റൊ​രു രോ​ഗി​യി​ൽ നി​ന്നും സ്റ്റെം ​സെ​ൽ ട്രാ​ൻ​സ് പ്ലാ​ന്‍റ് ല​ഭി​ച്ച​തോ​ടെ എ​ച്ച്ഐ​വി​യും ലു​ക്കീ​മി​യ​യും അ​പ്ര​ത്യ​ക്ഷ​മാ​യി.

എ​ച്ച്ഐ​വി നെ​ഗ​റ്റീ​വാ​യ​തി​നു​ശേ​ഷം ഒ​രി​ക്ക​ൽ പോ​ലും പി​ന്നീ​ടു​ള്ള പ​രി​ശോ​ധ​ന​യി​ൽ എ​ച്ച്ഐ​വി പോ​സി​റ്റീ​വാ​യി​രു​ന്നി​ല്ല. എ​ച്ച്ഐ​വി പൂ​ർ​ണ​മാ​യും മാ​റു​ന്ന രോ​ഗ​മാ​ണെ​ന്ന് തി​മോ​ത്തി ആ​ദ്യ​മാ​യി തെ​ളി​യി​ച്ച​താ​യി ക​ലി​ഫോ​ർ​ണി​യ യൂ​ണി​വേ​ഴ്സി​റ്റി എ​യ്ഡ്സ് സ്പെ​ഷ്യ​ലി​സ്റ്റ് സ്റ്റീ​വ​ൻ ഡീ​ക്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ടു​ത്തി​ടെ​യാ​യി ലു​ക്കീ​മി​യ തി​മോ​ത്തി​യി​ൽ വീ​ണ്ടും പ്ര​ത്യ​ക്ഷ​മാ​യി. മ​ര​ണം കാ​ൻ​സ​ർ മൂ​ല​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. എ​ച്ച്ഐ​വി വി​ദ​ഗ്ധ ടീം ​അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ നാ​ഷ​ന​ൽ എ​യ്ഡ്സ് സൊ​സൈ​റ്റി തി​മോ​ത്തി​യു​ടെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​വെ​ങ്കി​ലും ശാ​സ്ത്ര ലോ​ക​ത്തി​ലേ​ക്ക് പു​തി​യൊ​രു വാ​താ​യ​നം തു​റ​ന്നി​ട്ടാ​ണ് ബ്രൗ​ണ്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ